12 മുതല്‍ 15 വയസുവരെയുളളവർക്ക് വാക്സിനെടുക്കാം; ബുക്കിംഗ് ആരംഭിച്ച് ഡിഎച്ച്എ

12  മുതല്‍ 15 വയസുവരെയുളളവർക്ക് വാക്സിനെടുക്കാം; ബുക്കിംഗ് ആരംഭിച്ച് ഡിഎച്ച്എ

ദുബായ് : പന്ത്രണ്ട് മുതല്‍ പതിനഞ്ചു വയസുവരെയുളളവർക്ക് വാക്സിനെടുക്കാനുളള സൗകര്യം ദുബായ് ഹെല്‍ത്ത് അതോറിറ്റിയില്‍ ആരംഭിച്ചു. ഫൈസർ വാക്സിനെടുക്കാനുളള സൗകര്യമാണ് ഡിഎച്ച്എ ഒരുക്കിയിട്ടുളളത്. ഡിഎച്ച് എ ആപ്പിലൂടെയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടത്.

ലത്തീഫ ആശുപത്രി, ഹത്ത, അല്‍ ബർഷ,അല്‍ മീസാർ,സബീല്‍ ആരോഗ്യകേന്ദ്രങ്ങളിലാണ് വാക്സിന്‍ വിതരണമുളളത്. അല്‍ ജലീലിയ ആശുപത്രിയിലും വാക്സിന്‍ ലഭ്യമാകും. രക്ഷിതാക്കള്‍ക്ക് ആശുപത്രിയിലേക്ക് നേരിട്ട് വിളിച്ചും വാക്സിനായി ബുക്ക് ചെയ്യാവുന്നതാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.