ന്യൂഡല്‍ഹി: ഇന്ത്യയില്‍നിന്ന് ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് പുനരാരംഭിക്കുന്നു. ഈ മാസം 31ന് ഡല്‍ഹിയില്‍നിന്ന് ആദ്യ വിമാനം സര്‍വീസ് നടത്തും. വിദേശകാര്യ സഹമന്ത്രി വി മുരളീധരനാണ് ഈ കാര്യം അറിയിച്ചത്.
ജൂലൈ 31 വരെയുള്ള വിമാന സര്‍വീസുകള്‍ സംബന്ധിച്ച് ഷെഡ്യൂള്‍ ആയിട്ടുണ്ട്. മെയ് 21ന് ശേഷം ഇസ്രയേല്‍ വിസ അനുവദിച്ചവര്‍ക്കാണ് യാത്ര ചെയ്യാന്‍ കഴിയുക. മുന്‍പ് വിസ ലഭിച്ചിട്ടുള്ളവര്‍ പുതുക്കണം. 72 മണിക്കൂര്‍ മുന്‍പുള്ള കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ ഫലം യാത്രയ്ക്ക് അത്യാവശ്യമാണ്.
നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ ഉള്‍പ്പെടെയുള്ള മാനദണ്ഡങ്ങള്‍ യാത്രക്കാര്‍ പാലിക്കണമെന്നും മന്ത്രി അറിയിച്ചു. വിമാന സര്‍വീസ് പുനരാരംഭിക്കുന്നത് സംബന്ധിച്ച് നിരവധി നിവേദനങ്ങള്‍ പ്രവാസികള്‍ നല്‍കിയിരുന്നതായും മന്ത്രി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.