സെറിബ്രല്‍ പാഴ്‌സിയെ പരീക്ഷ എഴുതി തോല്‍പിച്ച മിടുക്കന്‍

സെറിബ്രല്‍ പാഴ്‌സിയെ പരീക്ഷ എഴുതി തോല്‍പിച്ച മിടുക്കന്‍

 ജീവിതത്തില്‍ ചെറിയ പ്രശ്‌നങ്ങളും പ്രതിസന്ദികളുമൊക്കെ ഉണ്ടാകുമ്പോള്‍ തളര്‍ന്നു പോകുന്നവര്‍ നമുക്കിടയില്‍ ധാരാളമുണ്ട്. സ്വയം ഉള്‍വലിഞ്ഞ് 'എന്നെക്കൊണ്ട് ഒന്നിനും കൊള്ളില്ല' എന്ന പഴിചാരി നാല് ചുവരുകള്‍ക്കിടയില്‍ ഒതുങ്ങിക്കൂടുന്നവര്‍. അവരറിയണം പരിമിതികളെ അതിജീവിച്ച യാഷ് എന്ന മിടുക്കനെക്കുറിച്ച്.

മുംബൈ സ്വദേശിയാണ് യാഷ് അവദേ് ഗാന്ധി. കാറ്റ് (CAT) പരീക്ഷയില്‍ മികച്ച വിജയം നേടിയാണ് യാഷ് തന്റെ പരിമിതികളെ പരാജയപ്പെടുത്തിയത്. സെറിബ്രല്‍ പാഴ്‌സിയും ഡിസ്ലക്‌സിയും ഡിസ്ആര്‍ത്രിയയും ബാധിച്ചയാളാണ് യാഷ്. എന്നാല്‍ തന്റെ രോഗാവസ്ഥകളോട് തോല്‍വി സമ്മതിക്കാന്‍ ഈ മിടുക്കന്‍ തയാറായിരുന്നില്ല. ആ അത്മവിശ്വാസവും കരുത്തുംതന്നെയാണ് 92.5 ശതമാനം മാര്‍ക്കോടെ കാറ്റ് പരീക്ഷയില്‍ വിജയിക്കാന്‍ യാഷിനായത്.

തളരാത്ത മനസ്സാണ് ഈ മിടുക്കന്റെ കരത്ത്. ജന്മനാ വൈകല്യങ്ങളുമായാണ് യാഷ് പിറന്നത്. സെറിബ്രല്‍ പാഴ്‌സി യാഷിന്റെ ചലനത്തെയും പേശികളുടെ ടോണിനേയും അംഗവിന്യാസത്തേയുമെല്ലാം കാര്യമായി ബാധിച്ചു. കൂടാതെ ഡിസ്ലക്‌സിയ വായിക്കാനും സംസാരിക്കാനുമുള്ള യാഷിന്റെ കഴിവിന് തടസ്സം സൃഷ്ടിച്ചു. ഈ രോഗാവസ്ഥ പഠന വൈകല്യം എന്നാണ് അറിയപ്പെടുന്നത് പോലും. സംസാരിക്കാന്‍ സഹായിക്കുന്ന വായിലെ പേശികളുടെ ശക്തിക്ഷയമായ ഡിസ്ആര്‍ത്രിയയും യാഷിനെ അലട്ടി.

എന്നാല്‍ ഈ ശാരീരിക അസ്വസ്ഥതകള്‍ ഒന്നുംതന്നെ യാഷിന്റെ മനസ്സിനെ തെല്ലും ബാധിച്ചില്ല. അതുകൊണ്ടുതന്നെ പഠനത്തില്‍ മറ്റുള്ളവര്‍ക്കൊപ്പമെത്താന്‍ കഠിനമായി പ്രയത്‌നിച്ചു. മുംബൈയിലെ മിതിഭായ് കോളേജില്‍ നിന്നും അക്കൗണ്ടിങ് ആന്‍ഡ് ഫിനാന്‍സില്‍ യാഷ് ബിരുദം നേടി. കാറ്റ് പരീക്ഷയ്ക്കു വേണ്ടിയും യാഷ് കഠിനമായി അധ്വാനിച്ചു. ഐഐഎമ്മിലെ എംബിഎ പഠനത്തിന് ശേഷം മറ്റൊരു ഡിഗ്രിക്ക് ചേരണമെന്ന ആഗ്രഹവും ഈ മിടുക്കനുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.