കടല്‍ഭിത്തി നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഇടപെടണം; മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്

കടല്‍ഭിത്തി നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ഇടപെടണം;  മുഖ്യമന്ത്രിക്ക് കത്ത് നല്കി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം : കടലാക്രമണത്തില്‍ ദുരിതത്തിലായ ചെല്ലാനം, കണ്ണമാലി ഉൾപ്പെടെയുള്ള സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ജനങ്ങളുടെ സുരക്ഷയ്ക്കായി കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

നിയമസഭയിലെ സത്യപ്രതിജ്ഞയ്ക്ക് ശേഷം എം.എല്‍.എമാരോടൊപ്പം മുഖ്യമന്ത്രിയുടെ ചേമ്പറിൽ എത്തിയാണ് പ്രതിപക്ഷ നേതാവ് കത്തു നല്‍കിയത്. സംസ്ഥാനത്തെ മുഴുവൻ തീരപ്രദേശങ്ങളെയും ആശങ്കയിലാക്കുന്ന ഈ വിഷയത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് കത്തിൽ ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവായുള്ള പ്രഖ്യാപനത്തിന് ശേഷം ചെല്ലാനത്തെ കടലാക്രമണ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചപ്പോള്‍ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ കൊണ്ട് വരുമെന്ന് വി.ഡി സതീശന്‍ ഉറപ്പ് നല്‍കിയിരുന്നു.

ജിയോ ട്യൂബ് നിര്‍മ്മാണം ഒരു പരാജയമായിരുന്നുവെന്ന് അഭിപ്രായമുണ്ട്. കൊച്ചി തീരത്ത് തന്നെയുള്ള ഐഎന്‍എസ് ദ്രോണാചാര്യ സ്ഥിതി ചെയ്യുന്നിടത്തു ഫലപ്രദമായി കടലാക്രമണം തടയുന്നുണ്ട്. ഇത് മാതൃകയാക്കണമെന്നും സതീശന്‍ കത്തില്‍ ആവശ്യപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.