'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കേസ്; ട്വിറ്റര്‍ ഓഫീസില്‍ പോലീസ് അന്വേഷണം

'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' കേസ്; ട്വിറ്റര്‍ ഓഫീസില്‍ പോലീസ് അന്വേഷണം

ന്യൂഡൽഹി: കോൺഗ്രസ്​ ടൂൾകിറ്റുമായി ബന്ധപ്പെട്ട വിവാദത്തിനിടെ ട്വിറ്ററിന്റെ ഓഫീസിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​. ഗുഡ്​ഗാവിലേയും ലാഡോ സരായിലേയും ഓഫീസുകളിലാണ്​ റെയ്​ഡ്​ നടത്തിയത്​. സാംബിത്രയുടെ ട്വീറ്റിന്​ ട്വിറ്റർ നൽകിയ ടാഗാണ്​ റെയ്​ഡിലേക്ക്​ നയിച്ചത്. അതേസമയം, പരാതിയുടെ ഉള്ളടക്കമോ പരാതിക്കാരന്റെ ഐഡന്റിറ്റിയോ വെളിപ്പെടുത്താൻ പോലീസ് വിസമ്മതിച്ചു

കോൺഗ്രസ്​ ടൂൾകിറ്റ്​ എന്ന പേരിൽ ബി.ജെ.പി വക്​താവ്​ സാംബിത്​ പാത്ര പ്രചരിപ്പിച്ച കത്തിന്​ ട്വിറ്റർ മാനിപുലേറ്റഡ്​ ടാഗ്​ നൽകിയിരുന്നു. മെയ്​ 18നാണ്​ ഇതുമായി ബന്ധപ്പെട്ട സ്​ക്രീൻഷോട്ടുകൾ സാംബിത്​ പാത്ര ട്വിറ്ററിലൂടെ പങ്കുവെച്ചത്​. ഇതുമായി ബന്ധപ്പെട്ട്​ എൻഫോഴ്​സ്​മെന്റ്​ ഡയറക്​ടറേറ്റ്​ അന്വേഷണം നടക്കുകയാണെന്നും ഇതിൽ ട്വിറ്റർ ഇടപ്പെടേണ്ട കാര്യമില്ലെന്നുമായിരുന്നു കേന്ദ്രസർക്കാറിന്റെ പ്രതികരണം. . 

ഇതിന്​ പിന്നാലെയാണ്​ ട്വിറ്ററിന്റെ രണ്ട്​ ഓഫീസുകളിൽ ഡൽഹി പൊലീസ്​ റെയ്​ഡ്​. സാംബിത്​ പാത്രയുടെ ട്വീറ്റ്​ എത്രയും ​പെ​ട്ടെന്ന്​ ഒഴിവാക്കണമെന്ന്​ കോൺഗ്രസും ട്വിറ്ററിനോട്​ ആവശ്യപ്പെട്ടിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.