ന്യൂഡല്‍ഹി: ടാറ്റാ സ്റ്റീല്‍ കമ്പനിയിലെ ഏതെങ്കിലും ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചാല്‍ അദ്ദേഹം അവസാനം വാങ്ങിയ ശമ്പളം എത്രയാണോ അത് കുടുംബാംഗങ്ങള്‍ക്ക് തുടര്‍ന്നും നല്‍കുമെന്നാണ് കമ്പനി അധികൃതരുടെ പ്രഖ്യാപനം. ജീവനക്കാരന് അറുപത് വയസ് തികയുന്നത് വരെ ഇത് തുടരും. കുടുംബത്തിന് മെഡിക്കല്‍ ആനുകൂല്യങ്ങളും ഭവന സൗകര്യങ്ങളും ലഭ്യമാവുകയും ചെയ്യും.
കോവിഡ് ബാധിതരായ ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്കായി കമ്പനി ഏര്‍പ്പെടുത്തുന്ന സാമൂഹിക സുരക്ഷാ പദ്ധതികളുടെ ഭാഗമായാണ് തീരുമാനം. ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് ജീവിത സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിന് സഹായകമാകുന്നതാണ് പദ്ധതികളെന്ന് ടാറ്റാ സ്റ്റീല്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
ജോലിക്കിടെ മുന്‍നിരയില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയാണെങ്കില്‍ ജീവനക്കാരന്റെ മക്കളുടെ ബിരുദതലം വരെയുളള വിദ്യാഭ്യാസച്ചെലവ് പൂര്‍ണമായും കമ്പനി വഹിക്കും. ടാറ്റാ സ്റ്റീലിന്റെ ഈ തീരുമാനങ്ങളെ കൈയടികളോടെയാണ് സാമൂഹിക മാധ്യമങ്ങള്‍ വരവേറ്റത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.