ന്യൂഡല്‍ഹി; ഓഗസ്റ്റ് 31 വരെ ഇറക്കുമതി ചെയ്യുന്ന കോവിഡ് ദുരിതാശ്വാസ വസ്തുക്കള്‍ക്ക് ജിഎസ്ടി ഇളവ് നല്‍കാന്‍ തീരുമാനിച്ചതായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. കൂടാതെ രാജ്യത്ത് വ്യാപിച്ചുകൊണ്ടിരിക്കുന്ന ബ്ലാക്ക് ഫംഗസിന് എതിരെയുള്ള മരുന്നിനും ഇളവുണ്ട്.
ജിഎസ്ടി കൗണ്‍സില്‍ യോഗത്തിന് ശേഷമാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. കോവിഡ് ചികിത്സക്കായുള്ള ഉപകരണങ്ങളുടെ നിരക്കില്‍ ഇളവ് വേണമോയെന്നത് തീരുമാനിക്കാന്‍ മന്ത്രിതല സമതി രൂപീകരിച്ചു. കൂടുതല്‍ നിരക്ക് ഇളവുകള്‍ ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും. പത്ത് ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും.
കോവിഡ് വാക്സീന്റെ നികുതിയിളവ് സംബന്ധിച്ചു ജൂണ്‍ എട്ടോടെ തീരുമാനമുണ്ടാകുമെന്നും നിര്‍മ്മല സീതാരാമന്‍ അറിയിച്ചു. ഏഴു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ജിഎസ്ടി കൗണ്‍സില്‍ ചേരുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തെ ആദ്യത്തെ യോഗമാണ്. യോഗത്തില്‍ നിരവധി കാര്യങ്ങളില്‍ തീരുമാനമായെന്നും നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ഉള്‍പ്പടെയുള്ളവയുടെ ജിഎസ്ടി നിരക്ക് കുറക്കണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.