ദുബായ്: ദുബായുടെ ക്രിപ്റ്റോ കറന്‍സിയെന്ന പേരില്‍ നടക്കുന്നത് തട്ടിപ്പാണെന്ന് വ്യക്തമാക്കി അധികൃതർ. ദുബായ് കോയിനെന്ന പേരിലാണ് വ്യാപകമായി പ്രചരണം നടക്കുന്നത്. എന്നാല്‍ ദുബായ്ക്ക് ഔദ്യോഗിക ക്രിപ്റ്റോ കറന്‍സിയില്ലെന്നും പ്രചരണം വ്യാചമാണെന്നും ദുബായ് മീഡിയാ ഓഫീസ് ട്വീറ്റ് ചെയ്തു.
ദുബായ് ക്രിപ്റ്റോ കറന്‍സി പുറത്തിറക്കിയെന്നായിരുന്നു സമൂഹമാധ്യമങ്ങളിലുള്പ്പടെയുളള പ്രചരണം. dub-pay.com എന്ന സൈറ്റ് വഴിയാണ് വിപണനമെന്നും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ അറേബ്യൻ ചെയിൻ ടെക്നോളജി കമ്പനി വാർത്ത നിഷേധിച്ചു. ഇതിന് പിന്നാലെ വെബ് സൈറ്റ് വിവരങ്ങള്‍ ചോർത്തുന്ന ഫിഷിംഗ് വെബ്സൈറ്റായിരിക്കാമെന്നുളള മുന്നറിയിപ്പ് അധികൃതരും നല്‍കുകയായിരുന്നു. വിവാദ വെബ്സൈറ്റ് യുഎഇയില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ട്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.