സെയ്ന്റ് ജോണ്‍സ്: തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ വ്യാപാരി മെഹുല്‍ ചോക്സി ഡൊമിനിക്കില്‍ പിടിയിലായത് കാമുകിക്കൊപ്പം. 'റൊമാന്റിക് ട്രിപ്പ്' പോകുന്നതിനിടെയാണ് ചോക്സി പിടിക്കപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു. 'മെഹുല്‍ ചോക്സിക്ക് ഒരു തെറ്റുപറ്റി, കാമുകിക്കൊപ്പം യാത്ര ചെയ്യുന്നതിനിടെ ഡൊമിനിക്കില്‍ വെച്ച് പിടിക്കപ്പെട്ടു. ഇനി അദ്ദേഹത്തെ ഞങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താം' ഗാസ്റ്റണ്‍ ബ്രൗണ്‍ പറഞ്ഞു.
2017ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് ഡൊമിനിക്കില്‍ പിടിക്കപ്പെട്ടതെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. നിലവില്‍ ഡൊമിനിക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെ കൈമാറ്റം തടഞ്ഞ് കോടതി വിധിയുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹത്തെ തട്ടികൊണ്ടുപോയതാണെന്നും ക്രൂരമായി മര്‍ദനമേറ്റെന്നുമാണ് ചോക്സിയുടെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.