തിരുവനന്തപുരം:
നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ പ്രതികളായ ആറ് പോലീസുകാരെ പിരിച്ചുവിടാനും പ്രോസിക്യൂട്ട് ചെയ്യാനും സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ജസ്റ്റിസ് നാരായണകുറുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പോലീസുകാരെ സര്‍വീസില്‍ നിന്നു പിരിച്ചുവിടാന്‍ ഡിജിപിക്ക് നിര്‍ദേശം നല്‍കിയതായും സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
പ്രതികളായ എസ്‌ഐ സാബു, എഎസ്‌ഐ റോയ്, ഡ്രൈവര്‍ നിയാസ്, സി.പി.ഒമാരായ ജിതിന്‍, റെജിമോന്‍, ഹോംഗാര്‍ഡ് ജെയിംസ് എന്നിവരെയാണ് പിരിച്ചുവിടുക. കേസില്‍ ഉള്‍പ്പെട്ട അഞ്ച് പോലീസുകാര്‍ക്കെതിരേ വകുപ്പുതല നടപടിയും സ്വീകരിക്കും. കുറ്റക്കാരെന്ന് കണ്ടെത്തിയ മൂന്ന് ഡോക്ടര്‍മാര്‍ക്കെതിരേ അച്ചടക്ക നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
രാജ്കുമാറിനെയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരി ശാലിനിയെയും 2019 ജൂണ്‍ 12 മുതല്‍ 15 വരെ മൂന്നു ദിവസം അനധികൃതമായി കസ്റ്റഡിയിലെടുത്ത് ക്രൂരമായി പീഡിപ്പിച്ചെന്നാണ് സി.ബി.ഐ കുറ്റപത്രം. കേസില്‍ ഒന്‍പത് പൊലീസ് ഉദ്യോഗസ്ഥരെയാണ് സിബിഐ പ്രതിചേര്‍ത്തത്. എസ്.ഐ കെ.എ സാബുവാണ് ഒന്നാം പ്രതി.
സാമ്പത്തിക തട്ടിപ്പുക്കേസില്‍ 2019 ജൂണ്‍ 12നാണ് നെടുങ്കണ്ടം സ്വദേശി രാജ്കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ജൂണ്‍ 15ന് അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍ന്ന് റിമാന്‍ഡിലായ രാജ്കുമാര്‍ ജൂണ്‍ 21ന് മരണപ്പെടുകയായിരുന്നു.
കൊല്ലപ്പെട്ട രാജ്കുമാറിന്റെ ബന്ധുക്കള്‍ക്കും ഇരകള്‍ക്കുമായി 45 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും തീരുമാനമായി. 2019ലാണ് രാജ്കുമാര്‍ പോലീസ് കസ്റ്റഡിയില്‍ ക്രൂരമര്‍ദനമേറ്റ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.