ചൈന സഹായിച്ചു; തദ്ദേശീയമായി 'പാക് വാക്' വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് പാകിസ്താന്‍

ചൈന സഹായിച്ചു; തദ്ദേശീയമായി 'പാക് വാക്' വാക്‌സിന്‍ വികസിപ്പിച്ചെടുത്ത് പാകിസ്താന്‍

ഇസ്ലാമാബാദ്: ചൈനയുടെ സഹകരണത്തോടെ പുതിയ കോവിഡ് പ്രതിരോധ വാക്സിന്‍ നിര്‍മ്മിച്ച് പാകിസ്താന്‍. പാക് വാക് എന്ന പേരിലാണ് പുതിയ വാക്സിന്‍ നിര്‍മ്മിച്ചത്. അതേസമയം, ചൈനീസ് വാക്സിനായ കാന്‍സിനോ പാകിസ്താന്‍ തദ്ദേശീയമായി നിര്‍മ്മിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍ ഡോ. ഫൈസല്‍ സുല്‍ത്താന്‍ ആണ് പുതിയ വാക്സിന്‍ നിര്‍മ്മിച്ച വിവരം അറിയിച്ചത്. ചില പരിശോധനകള്‍ കൂടി പൂര്‍ത്തിയാക്കിയ ശേഷം ഉടന്‍ തന്നെ വാക്സിന്റെ ഉത്പാദനം ആരംഭിക്കും. ഇതിനായുള്ള അസംസ്‌കൃത വസ്തുക്കള്‍ ചൈന ഇതിനോടകം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സുഹൃത്തുക്കളുടെ സഹായത്തോടെ പ്രയാസകരമായ വെല്ലുവിളികളെ അതിജീവിച്ച് അവസരങ്ങളാക്കി മാറ്റാനാണ് പാകിസ്താന്‍ ശ്രമിക്കുന്നതെന്നു ഡോ. ഫൈസല്‍ സുല്‍ത്താന്‍ പറഞ്ഞു. പാകിസ്താന്‍ വാക്സിന്‍ നിര്‍മ്മിച്ച വിവരം ചൈനീസ് അംബാസിഡര്‍ നോംഗ് റോംഗ് സ്ഥിരീകരിച്ചിട്ടുണ്ട്. ലോകത്ത് ആദ്യമായി ചൈനീസ് സഹകരണത്തോടെ വാക്സിന്‍ നിര്‍മ്മിക്കുന്ന രാജ്യം പാകിസ്താന്‍ ആണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.