കല്‍പ്പറ്റ: ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനെതിരെ കൂടുതല്‍ സാമ്പത്തിക ആരോപണങ്ങള്‍. നിയമസഭ തെരഞ്ഞെടുപ്പിന് മൂന്ന് ദിവസം മുമ്പ് ജെആര്‍പി നേതാവ് സി.കെ ജാനുവിന് 40 ലക്ഷം രൂപ കെ സുരേന്ദ്രന്‍ കൈമാറി എന്നാണ് പുതിയ ആരോപണം. ജെആര്‍പി മുന്‍ സംസ്ഥാന സെക്രട്ടറി ബാബു ബി.സിയാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്.
തെരഞ്ഞെടുപ്പ് കാലത്ത് ബത്തേരിയില്‍ വെച്ച് നിരവധി തവണ പണമിടപാടുകള്‍ നടന്നു. അമിത് ഷാ ബത്തേരിയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയപ്പോഴും സി.കെ ജാനുവിന് പണം നല്‍കിയതായും ബാബു ആരോപിച്ചു.
സുരേന്ദ്രന്‍ സി.കെ ജാനുവിന് 10 ലക്ഷം കൈമാറിയെന്ന് കഴിഞ്ഞ ദിവസം ആരോപണമുന്നയിച്ച ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടി സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടും പ്രകാശനുമാണ് ഇതിനെല്ലാം ഇടനില നിന്നതെന്നും ബാബു വ്യക്തമാക്കുന്നു.
എന്‍ഡിഎയില്‍ ചേര്‍ന്നപ്പോള്‍ ജാനു പണം വാങ്ങിയെന്ന് അന്നുതന്നെ പാര്‍ട്ടിയുടെ സംസ്ഥാന ഭാരവാഹികള്‍ക്ക് അറിയാമായിരുന്നു. തിരുവനന്തപുരത്ത് വെച്ചാണ് 10 ലക്ഷം രൂപ സുരേന്ദ്രന്‍ ജാനുവിന് കൈമാറിയെന്ന് പറയുന്നത്. ആ ദിവസം ഞാന്‍ അവര്‍ക്ക് ഒപ്പമുണ്ടായിരുന്നില്ല. ബത്തേരിയില്‍ ഞാന്‍ റൂമിലുണ്ടായിരുന്നുവെന്നും ബാബു കൂട്ടിച്ചേര്‍ത്തു.
പ്രസീത അഴീക്കോടിന് പിന്നാലെ മറ്റൊരു ജെആര്‍പി നേതാവു കൂടി സാമ്പത്തിക ആരോപണമുന്നയിച്ച് രംഗത്ത് വന്നതോടെ കെ.സുരേന്ദ്രനും ബിജെപിയും കൂടുതല്‍ സമ്മര്‍ദ്ദത്തിലായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.