ദുബായില്‍ സന്ദർശക ടൂറിസ്റ്റ് വിസയിലെത്തുന്നവർക്ക് തിരിച്ചുളള ടിക്കറ്റ് നിർബന്ധമാണെന്ന് എയർ ഇന്ത്യ എക്സ്പ്രസ്. ഇതില്ലാതെ എത്തുന്നവരെ ഇന്ത്യയില്‍ ബോർഡിംഗ് പോയിന്‍റില്‍ നിന്നുതന്നെ തിരിച്ച് ഇറക്കും. ദുബായിലെത്തി പ്രവേശനനുമതി നിഷേധിച്ചാല്‍, സ്വന്തം ചെലവില്‍ തിരിച്ചുളള യാത്ര വേണ്ടിവരുമെന്നും എയർ ഇന്ത്യാ എക്സ്പ്രസിന്‍റെ അറിയിപ്പില്‍ വ്യക്തമാക്കുന്നു. അധികൃതർ പറഞ്ഞ മാനദണ്ഡങ്ങള്‍ പാലിക്കാതെയെത്തിയ ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നുമുളള നിരവധിപേർക്ക് ദുബായില്‍ ഇറങ്ങാന്‍ കഴിയാതെ വന്നിരുന്നു. തിരിച്ചുളള യാത്രടിക്കറ്റ്, താമസത്തിനുളള സൗകര്യം, ആവശ്യത്തിനുളള പണം തുടങ്ങിയവ കൃത്യമായും പാലിക്കണമെന്നാണ് നിർദ്ദേശം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.