കോവിഡ് ടെസ്റ്റ് വീട്ടില്‍ നടത്താം; 'കോവിസെല്‍ഫ്' രണ്ടു ദിവസത്തിനുള്ളില്‍ വിപണിയില്‍

കോവിഡ് ടെസ്റ്റ് വീട്ടില്‍ നടത്താം; 'കോവിസെല്‍ഫ്' രണ്ടു ദിവസത്തിനുള്ളില്‍ വിപണിയില്‍

ന്യൂഡല്‍ഹി: കോവിഡ് പരിശോധന ഇനി വീട്ടില്‍വച്ചു സ്വന്തമായി നടത്താം. അതിനുള്ള ടെസ്റ്റ് കിറ്റ് രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകും. വീട്ടില്‍ വച്ചു കോവിഡ് പരിശോധന നടത്താന്‍ കഴിയുന്ന ഇന്ത്യയുടെ ആദ്യത്തെ ടെസ്റ്റ് കിറ്റ് 'കോവിസെല്‍ഫ്' ആണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐസിഎംആര്‍) അംഗീകാരത്തോടെ വിപണിയിലിറങ്ങുന്നതെന്ന് കമ്പനി അറിയിച്ചു. 250 രൂപയാണ് ഈ കിറ്റിന്റെ വില. സര്‍ക്കാരിന്റെ ഇ-മാര്‍ക്കറ്റിങ് സൈറ്റിലും ഫ്‌ളിപ്പ് കാര്‍ട്ടിലും കിറ്റ് ലഭ്യമാണെന്നും കമ്പനി അറിയിച്ചു.

കോവിസെല്‍ഫിന്റെ ഏഴ് ലക്ഷം യൂണിറ്റ് ആഴ്ചയില്‍ ലഭ്യമാക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. 'സ്വയം പരിശോധന ചെയ്യുന്നത് കൊറോണ വൈറസിന്റെ വ്യാപനത്തെ ഗണ്യമായി കുറയ്ക്കും. എല്ലായിടത്തും കോവിസെല്‍ഫ് കിറ്റ് ലഭ്യമാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പ്രത്യേകിച്ചും ഗ്രാമപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ക്ക്'-കിറ്റ് വികസിപ്പിച്ച പൂണെ ആസ്ഥാനമായുള്ള മൈലാബിന്റെ മാനേജിംഗ് ഡയറക്ടര്‍ ഹസ്മുഖ് റാവല്‍ പറഞ്ഞു. പ്രതിമാസം 40-60 ദശലക്ഷം കിറ്റുകള്‍ നിര്‍മ്മിച്ച് ഇന്ത്യയുടെ 95 ശതമാനം ഫാര്‍മസികളിലും ഉടനെ എത്തിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

സ്വയം കോവിഡ് പരിശോധന നടത്താന്‍ സഹായിക്കുന്ന കിറ്റിന് നേരത്തെ ഐ.സി.എം.ആര്‍. അനുമതി നല്‍കിയിരുന്നു. റാപ്പിഡ് ആന്റിജന്‍ പരിശോധനയുടെ ഫലം 15 മിനുട്ടിനുള്ളില്‍ അറിയാം. കോവിഡ് 19 ന്റെ ലക്ഷണമുള്ളവര്‍ മാത്രം കിറ്റ് ഉപയോഗിച്ചാല്‍ മതി. പോസിറ്റീവ് ആണെങ്കില്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന നടത്തേണ്ടതില്ല.

മൂക്കില്‍നിന്ന് സ്രവമെടുക്കാനുള്ള നേസല്‍ സ്വാബ്, ഒരു പ്രീ ഫില്‍ഡ് എക്‌സ്ട്രാക്ഷന്‍ ട്യൂബ്, ഒരു ടെസ്റ്റ് കാര്‍ഡ്, ടെസ്റ്റിന് ഉപയോഗിച്ച വസ്തുക്കള്‍ ശേഖരിക്കാനുള്ള പൗച്ച് എന്നിവ ഉള്‍പ്പെടുന്നതാണ് കോവിസെല്‍ഫ് ടെസ്റ്റ് കിറ്റ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.