സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേര്‍ക്ക് പരിക്ക്

സൗദി അറേബ്യയില്‍ വാഹനാപകടം: രണ്ട് മലയാളി നഴ്സുമാര്‍ മരിച്ചു, മൂന്നു പേര്‍ക്ക്  പരിക്ക്

നജ്റാന്‍: സൗദിയിലെ നജ്‌റാനിലുണ്ടായിരുന്ന വാഹനാപകത്തിൽ രണ്ട് മലയാളി നഴ്സുമാർ മരിച്ചു
തിരുവന്തപുരം സ്വദേശി അശ്വതി വിജയൻ (31). കോട്ടയം സ്വദേശി ഷിൻസി ഫിലിപ്പ് (28) എന്നിവരാണ് മരിച്ചത് .

നജ്റാൻ കിങ് ഖാലിദ് ആശുപത്രിയിലെ നഴ്സുമാരായ ഇവർ സഞ്ചരിച്ച വാഹനത്തിൽ മറ്റൊരു വാഹനം വന്നിടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽ സ്നേഹ, റിൻസി എന്നീ രണ്ട് നഴ്സുമാർക്കും ഡ്രൈവറായിരുന്ന അജിത്തിനും പരിക്കേറ്റിട്ടുണ്ട്. ഇവരെ നജ്‌റാൻ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്

മരിച്ചവരുടെ മൃതദേഹങ്ങള്‍ നജ്റാനിലെ താര്‍ ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.