പ്രസിഡന്റിന്റെ ട്വിറ്റർ പരാമർശം നീക്കം ചെയ്തു: ട്വിറ്റർ നിരോധിച്ച് നൈജീരിയ

പ്രസിഡന്റിന്റെ ട്വിറ്റർ പരാമർശം നീക്കം ചെയ്തു: ട്വിറ്റർ നിരോധിച്ച് നൈജീരിയ

അബുജ : നൈജീരിയൻ പ്രസിഡന്റ് മുഹമ്മദ്  ബുഹാരി നടത്തിയ മോശം പരാമർശം , ട്വിറ്റർ നീക്കം ചെയ്തതതിനെ തുടർന്ന് നൈജീരിയ, ട്വിറ്റർ സേവനങ്ങൾ താൽക്കാലികമായി നിർത്തിവച്ചു. നൈജീരിയയുടെ നിലനിൽപ്പിനെതന്നെ ബാധിക്കുന്ന രീതിയിൽ ട്വിറ്റർ, സോഷ്യൽ മീഡിയ  നിരന്തരം ഉപയോഗിക്കുന്നു  എന്ന്  ചൂണ്ടിക്കാട്ടിയാണ് നൈജീരിയൻ വിവരസാങ്കേതിക മന്ത്രി അൽഹാജി ലായ് മുഹമ്മദ്, ട്വിറ്റർ സസ്പെൻഷൻ പ്രഖ്യാപിച്ചത്.
എന്നാൽ തങ്ങളുടെ നയങ്ങളുടെ ലംഘനമാണ് പ്രസിഡന്റിന്റെ ട്വീറ്റ് എന്ന് ആവർത്തിച്ചുറപ്പിച്ച് ബുഹാരിക്കെതിരായ നടപടികളെ ട്വിറ്റർ ന്യായീകരിച്ചു. പ്രസിഡന്റ് മുഹമ്മദ്  ബുഹാരിയുടെ മോശം ട്വീറ്റ് , ട്വിറ്റർ നീക്കം ചെയ്ത് രണ്ട് ദിവസത്തിന് ശേഷമാണ് നൈജീരിയ  ട്വിറ്റർ നിരോധനമേർപ്പെടുത്തിയത്.

ഇപ്പോൾ നീക്കം ചെയ്ത ട്വീറ്റിൽ, ബിയാഫ്രയിലെ വിഘടനവാദി ഘടകങ്ങൾക്ക് ബുഹാരി മുന്നറിയിപ്പ് നൽകിയിരുന്നു “ഇന്ന് മോശമായി പെരുമാറുന്നവരിൽ പലരും ബിയാഫ്ര യുദ്ധത്തിൽ ഉണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചും ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അറിയാൻ കഴിയാത്തത്ര ചെറുപ്പമാണ് ” അദ്ദേഹം ട്വീറ്റ് ചെയ്തു: “30 മാസക്കാലം യുദ്ധരംഗത്ത് ഉണ്ടായിരുന്നവരും , യുദ്ധത്തിലൂടെ കടന്നുപോയവരും ഇവർക്ക് മനസിലാകുന്ന രീതിയിൽ മറുപടി നൽകും."1967 ലെ ആഭ്യന്തര യുദ്ധത്തിൽ ബ്രിഗേഡ് മേജറായിരുന്ന ബുഹാരി കൂട്ടിച്ചേർത്തു.

നിരവധി ഉപയോക്താക്കൾ ഈ പരാമർശം റിപ്പോർട്ട് ചെയ്തതോടുകൂടി പോസ്റ്റ് ഇല്ലാതാക്കാൻ ട്വിറ്റർ തീരുമാനിച്ചു, കൂടാതെ ബുഹാരിയുടെ അക്കൗണ്ട് 12 മണിക്കൂർ നേരത്തേക്ക് സസ്പെൻഡ് ചെയ്യുകയും ചെയ്തു.  ട്വിറ്റർ നിരോധനം പ്രഖ്യാപിച്ചതിനുപുറമെ, നൈജീരിയയിലെ എല്ലാ സോഷ്യൽ മീഡിയ പ്രവർത്തനങ്ങൾക്കും ലൈസൻസ് നൽകുന്ന പ്രക്രിയ ആരംഭിക്കാൻ രാജ്യത്തെ പ്രക്ഷേപണ കമ്മീഷന് , നൈജീരിയൻ സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ഈ നീക്കം ആഫ്രിക്കൻ രാജ്യത്ത് ,സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിയന്ത്രിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ബിയാഫ്ര മേഖലയിൽ ഇഗ്ബോ ജനതയാണുള്ളത്. വടക്കൻ അല്ലെങ്കിൽ ഫുലാനി ആധിപത്യമുള്ള നൈജീരിയൻ ഫെഡറൽ സർക്കാരുമായി ചേർന്ന് പോകാൻ സാധിക്കില്ല എന്ന ബോധ്യവും വംശീയ-മത അതിക്രമങ്ങളും വടക്കൻ നൈജീരിയയിലെ ഇഗ്ബോ വിരുദ്ധ വംശഹത്യകളും 1967 ലെ ആഭ്യന്തര യുദ്ധത്തിന് കാരണമായി.

നൈഗർ ഡെൽറ്റയിലെ ലാഭകരമായ എണ്ണ ഉൽപാദനത്തിന്റെ നിയന്ത്രണം കൈക്കലാക്കുക എന്ന ഉദ്ദേശ്യവും യുദ്ധത്തിലേക്ക് നയിച്ചു.
യുദ്ധത്തിന്റെ രണ്ടര വർഷത്തിനിടയിൽ 500,000 മുതൽ 2 ദശലക്ഷം വരെ ബിയാഫ്രൻ പൗരന്മാർ  പട്ടിണി മൂലം മരിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.