കോവിഡ് നേരിടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു: രാഹുൽ ഗാന്ധി

കോവിഡ് നേരിടുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടു: രാഹുൽ ഗാന്ധി

ന്യൂഡൽഹി: കോവിഡ് പ്രതിസന്ധി നേരിടുന്നതിൽ കേന്ദ്രം പരാജയപെട്ടെന്ന്  രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. ഇന്ത്യയുടെ ജി. ഡി. പി യിൽ 10.3 ശതമാനം കുറവ് വരുമെന്ന ഐ. എം. എഫ് വേൾഡ് ഇക്കണോമിക്സ് ഔട്ട്ലുക് റിപ്പോർട്ട്‌ മുൻനിർത്തിയാണ് രാഹുലിന്റെ ട്വീറ്റ്.

പാകിസ്ഥാനും, അഫ്കാനിസ്ഥാനും വരെ ഇന്ത്യയെക്കാൾ നന്നായി കോവിഡ് പ്രതിസന്ധി നേരിട്ടു. ജി. ഡി. പിയിൽ ഇന്ത്യ ബംഗ്ലാദേശിനെക്കാളും പിന്നിലാകും എന്ന ഐ. എം. എഫ്ന്റെ റിപ്പോർട്ട്‌ ചൂണ്ടികാട്ടിയ രാഹുൽ ഇത് ബി. ജെ. പി സർക്കാരിന്റെ വലിയ നേട്ടമാന്നെന്നും പരിഹസിച്ചു. കണക്കുകൾ ഉൾപ്പെടുന്ന ചാർട്ടു സഹിതമാണ്  രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തത്. നിലവിൽ പാകിസ്സ്ഥാനിലേക്കാളും  അഫ്‌ഘാനിസ്ഥാനിലേക്കാളും രോഗികൾ ഇന്ത്യയിലുണ്ട്. ജനസംഖ്യയിൽ ഇരുരാജ്യങ്ങളെക്കാളും മുന്നിലാണ് ഇന്ത്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.