പുനാം പെന്‍: എലി എന്ന് കേള്‍ക്കുമ്പോഴെ ഒട്ടുമിക്ക ആളുകളുടേയും മുഖം ചുളിയും. എന്നാല്‍ എലി അത്ര നിസാരക്കാരനൊന്നുമല്ല എന്ന് പലപ്പോഴും തെളിയിച്ചിട്ടുള്ളതാണ്. തുരന്ന് തുരന്ന് കുഴിബോംബു വരെ തുരന്ന് കരുത്ത് തെളിയിച്ചവരും ഇക്കൂട്ടത്തില്‍ ഉണ്ട്. കംബോഡിയയിലെ മഗാവ എലി അത്തരത്തിലൊരു ധീരനാണ്. ധീരതക്ക് സ്വര്‍ണ മെഡല്‍ വരെ നേടിയ മഗാവ ജോലിയില്‍ നിന്ന് വിരമിക്കന്നു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. അഞ്ചു വര്‍ഷം നീണ്ടു നിന്ന കരിയറില്‍ കംബോഡിയയില്‍ ഏകദേശം 71 ലധികം കുഴിബോംബുകളും ഒരു ഡസണിലധികം മറ്റു സ്ഫോടക വസ്തുക്കളും കണ്ടെത്താന്‍ മഗാവയ്ക്ക് കഴിഞ്ഞിട്ടുണ്ട്.
ഏഴു വയസുകാരനായ എലിക്ക് പ്രായാധിക്യം കാരണം വേഗത കുറഞ്ഞു വരുന്നുണ്ടെന്നും അത് കൊണ്ട് തന്നെ ഇനിയും ഈ ജീവിയുടെ പ്രായത്തെയും ആവശ്യങ്ങളെയും ബഹുമാനിക്കണമെന്നുംസആഫ്രിക്കന്‍ എലിയായ മഗാവയെ നോക്കി നടത്താന്‍ ചുമതലയുള്ള ഉദ്യോഗസ്ഥനായ മലന്‍ പറഞ്ഞു. സൗത്ത് ഈസ്റ്റ് ഏഷ്യന്‍ രാജ്യത്ത് ആറ് മില്യണിലധികം ലാന്‍ഡ് മൈനുകള്‍ ഉണ്ടെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ബെല്‍ജിയത്തില്‍ രജിസ്റ്റര്‍ ചെയ്ത ചാരിറ്റി സംഘടനയായ അപോപ്പോ ആയിരുന്നു മഗാവയെ പരിശീലിപ്പിച്ചിരുന്നത്. ഇപ്പോള്‍ താന്‍സാനിയയില്‍ പ്രവര്‍ത്തിക്കുന്ന ഈ സംഘടന 1990 കള്‍ മുതല്‍ ലാന്‍ഡ്മൈനുകള്‍ കണ്ടെത്താന്‍ സഹായിക്കുന്ന എലികളെ (HeroRATs) പരിശീലിപ്പിക്കുന്നുണ്ട്. ഒരു വര്‍ഷത്തെ പ്രാക്ടീസിനു ശേഷമാണു എലികള്‍ക്ക് പരിശീലനം നേടിയതിന്റെ സര്‍ഫിക്കറ്റ് നല്‍കുന്നത്.
കഴിഞ്ഞ ആഴ്ച പുതിയ ബാച്ച് എലികളെ കംബോഡിയ മൈന്‍ ആക്ഷന്‍ സെന്റര്‍ പരിശോധനക്ക് വിധേയമാക്കി എന്നും അവ പാസ്സ് ആയി എന്നും അപോപ്പോ അറിയിച്ചു. എന്നാല്‍ മഗാവ കുറച്ച ആഴ്ചകള്‍ കൂടി ടീമില്‍ തുടരുമെന്ന് അധികൃതര്‍ പറയുന്നു. പുതിയ ടീമിന് വേണ്ട പരിശീലനങ്ങള്‍ നല്കാന്‍ വേണ്ടിയാണിത്. അവര്‍ പരിശീലനം സ്വീകരിച്ചു കഴിഞ്ഞാല്‍ ഉടന്‍ മഗാവ വിശ്രമ ജീവിതത്തിലേക്ക് പ്രവേശിക്കും.
സമാനതകളില്ലാത്ത പ്രകടനം എന്നാണ് മഗാവയെ കുറിച്ച് മലന് പറയാനുള്ളത്. ഈ ഹീറോയുടെ കൂടെ ജോലി ചെയ്യാന്‍ കഴിഞ്ഞു എന്നത് ജീവിതത്തില്‍ വലിയ ഭാഗ്യമായി കാണുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇത് ഒരു ചെറിയ ജീവി ആയിരുന്നു എങ്കില്‍ കൂടി നിരവധി ജീവന്‍ രക്ഷിക്കാന്‍ സഹായകമാവുകയും ഞങളുടെ രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷ ഉറപ്പു വരുത്താന്‍ തന്നാല്‍ കഴിയുന്ന സഹായിക്കുകയും ചെയ്തിട്ടുണ്ട്, മലന്‍ പറയുന്നു.
ജീവന്‍ രക്ഷിക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ആദരമെന്നോണം കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് മഗാവയ്ക്ക് PDSA ഗോള്‍ഡന്‍ മെഡല്‍ ലഭിച്ചത്. മൃഗങ്ങളുടെ ജോര്‍ജ് ക്രോസ്സ് മെഡല്‍ എന്നാണ് ഇതിനെ പലപ്പോഴും വിശേഷിപ്പിക്കാറ്. അവാര്‍ഡിന്റെ 77 വര്‍ഷത്തെ ചരിത്രത്തില്‍ ഇത് ലഭിക്കുന്ന ആദ്യത്തെ എലിയായിരുന്നു മഗാവ.
കേവലം 1.2 കിലോ ഭാരമുള്ള മഗാവക്ക് 70 സെന്റീമീറ്റര്‍ നീളമുണ്ട്. മറ്റു എലികളേക്കാള്‍ ഭാരവും വലിപ്പവും ഉണ്ടെങ്കിലും മൈന്‍ ട്രിഗര്‍ ചെയ്യിക്കാന്‍ മാത്രമുള്ള തൂക്കം ഇല്ല എന്നതാണ് ഈ ജീവിയുടെ പ്രത്യേകത. അത് കൊണ്ട് തന്നെ മൈനുകള്‍ക്ക് മുകളിലൂടെ സഞ്ചരിക്കാന്‍ മഗാവക്ക് സാധിക്കും. സ്ഫോടക വസ്തുക്കള്‍ക്കുള്ളിലെ രാസ പദാര്‍ത്ഥങ്ങള്‍ കണ്ടെത്താനാണ് എലികള്‍ക്ക് പരിശീലനം നല്‍കുന്നത്. അഥവാ അനാവശ്യ വസ്തുക്കള്‍ ഒഴിവാക്കി കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മൈനുകള്‍ കണ്ടെത്താന്‍ ഇത്തരം ജീവികള്‍ക്ക് കഴിയും. ഇനി മൈനുകള്‍ കണ്ടെത്തിയാല്‍ അതിന്റെ മുകളില്‍ ചൊറിഞ്ഞു ശബ്ദമുണ്ടാക്കി അവ മനുഷ്യര്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പം ഉള്ള സ്ഥലം വെറും 20 മിനിറ്റുകള്‍ക്കകം പരിശോധിക്കാന്‍ കഴിയും എന്നതാണ് മഗാവയുടെ പ്രത്യേകത. ഇത് മെറ്റല്‍ ഡിറ്റക്റ്റര്‍ ഉപയോഗിച്ച് കണ്ടത്തണമെങ്കില്‍ മനുഷ്യന് ഒന്ന് മുതല്‍ നാല് ദിവസം വരെ വേണ്ടി വരും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.