കൊച്ചി : വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ക്ലബ് ഹൗസിൽ, പ്രാർത്ഥനയ്ക്കായി ഒരു ചാറ്റ് റൂം തുറന്നിരിക്കുകയാണ് ഒരു കൂട്ടം ചെറുപ്പക്കാർ. നിരന്തരമായ ആശയ സംവാദങ്ങൾ നടക്കുന്ന ക്ളബ് ഹൗസ് റൂമുകൾ പെൺകുട്ടികളെ ചതിയിൽ പെടുത്തുന്ന മുറികളായി പരിണമിക്കുന്നതായി പല കോണുകളിൽ നിന്നും ആക്ഷേപമുയരുമ്പോൾ ആണ് യാമപ്രാർത്ഥനകൾക്കായി മുറികൾ രൂപം കൊണ്ടിരിക്കുന്നത് .എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകുന്നേരം 6 മണിക്കും രാത്രി 11 മണിക്കുമാണ് റംശാ , ലെലിയ എന്നീ യാമ പ്രാർത്ഥനകൾ നടക്കുന്നത്.
കത്തോലിക്കാ സഭയുടെ ഔദ്യോഗിക പ്രാർത്ഥനയാണ് യാമപ്രാര്‍ത്ഥന. ഓരോ ദിവസത്തെയും വിശുദ്ധീകരിക്കുക എന്നതാണ് യാമപ്രാര്‍ത്ഥനയുടെ ലക്ഷ്യം. മാർ തോമ്മാ നസ്രാണികളുടെ ഇടയിൽ ഏഴു നേരത്തെ പ്രാർഥനകൾ ഉണ്ടായിരുന്നു എന്നാണ് ചരിത്രം പറയുന്നത് . പുരോഹിതൻ ഇല്ലെങ്കിൽ കുടുംബത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിക്ക് യാമപ്രാർത്ഥനയിൽ കാർമ്മികൻ ആകാവുന്നതാണ്.
ഓപ്പൺ റൂമിലാണ് പ്രാർത്ഥന എന്നതിനാൽ താല്പര്യമുള്ളവർക്കെല്ലാം ഇതിൽ പങ്കെടുക്കാവുന്നതാണ്. വൈദീകരും വൈദീക വിദ്യാർത്ഥികളും സാധാരണക്കാരായ വിശ്വാസികളും ഉത്സാഹത്തോടെ ഈ പ്രാർത്ഥനകളിൽ പങ്കെടുക്കുന്നത് , ക്ളബ് ഹൗസിന്റെ അനന്ത സാദ്ധ്യതകൾ ആധ്യാല്മിക കാര്യങ്ങൾക്കും ഉപയോഗപ്പെടുത്താം എന്നതിന്റെ തെളിവാണ് .
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26