അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയണം; കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ലഭിക്കാന്‍ അറിയാം പുതിയ പരിഷ്കാരങ്ങള്‍

അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയണം; കോവിഡ് നിയന്ത്രണങ്ങളിലെ ഇളവ് ലഭിക്കാന്‍ അറിയാം പുതിയ പരിഷ്കാരങ്ങള്‍

ദുബായ്: കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കുന്നതിനായി യുഎഇയുടെ അല്‍ ഹോസന്‍ ആപ്പില്‍ പുതിയ പരിഷ്കാരങ്ങള്‍ക്ക് ആരോഗ്യമന്ത്രാലയത്തിന്റെ അനുമതി. ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ എന്നതിലൂടെ യുഎഇയിലെ താമസക്കാരും സന്ദ‍ർശകരും ഉള്‍പ്പടെയുളളവരുടെ സുരക്ഷിതത്വവും ആരോഗ്യവുമാണ് ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.


അല്‍ ഹോസന്‍ ആപ്പിലെ നിറങ്ങളുടെ അടിസ്ഥാനത്തില്‍ കോവിഡ് നെഗറ്റീവുള്‍പ്പടെയുളളകാര്യങ്ങള്‍ പെട്ടെന്ന് മനസിലാക്കാനാകുമെന്നുളളതാണ് ഗ്രീന്‍ പാസ് പ്രോട്ടോക്കോളിന്റെ പ്രത്യേകത.

ആറ് പ്രത്യേക വിഭാഗമാണ് ഇതിന്റെ പ്രധാന അടിത്തറ

വാക്സിനെടുത്തവർ, വാക്സിന്റെ രണ്ടാം ഡോസ് കിട്ടിയവർ, ആദ്യ ഡോസ് കിട്ടി രണ്ടാം ഡോസിനായി കാത്തിരിക്കുന്നവർ, രണ്ടാം ഡോസ് കിട്ടാന്‍ വൈകുന്നവർ, വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർ, വാക്സിനെടുക്കാത്തവർ

വാക്സിനെടുത്തവർ

വാക്സിന്റെ രണ്ട് ഡോസും സ്വീകരിച്ച് 28 ദിവസം കഴിഞ്ഞവർ- പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ അല്‍ ഹോസന്‍ ആപ്പില്‍ പച്ചനിറം തെളിയും, ഇതിന് 30 ദിവസമാണ് കാലാവധി. പിസിആർ ടെസ്റ്റെടുത്ത് നെഗറ്റീവാണെങ്കില്‍ എലിജിബിലിറ്റി വ്യക്തമാക്കുന്ന ഇ എന്നതോ സ്വർണനിറമുളള നക്ഷത്ര ചിഹ്നമോ തെളിയും. ഇതിന് ഏഴുദിവസമാണ് കാലാവധി.

വാക്സിനെടുത്ത് 28 ദിവസമാകാത്തവർ

പിസിആർ ടെസ്റ്റെടുത്താല്‍ 14 ദിവസം കാലാവധിയുളള പച്ച നിറം തെളിയും

വാക്സിന്റെ ആദ്യ ഡോസ് കിട്ടിയവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും

രണ്ടാം ഡോസെടുക്കാന്‍ വൈകുന്നവർ


പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും. വാക്സിന്റെ രണ്ടാം ഡോസെടുക്കുന്നതിനുളള അപ്പോയിന്റ്മെന്റ് 48 മണിക്കൂറിനേക്കാള്‍ വൈകിയവർക്കാണ് ഇത് ബാധകമാവുക

വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ ഏഴുദിവസം കാലാവധിയുളള പച്ചനിറം തെളിയും (വാക്സിനെടുക്കുന്നതില്‍ നിന്ന് ഒഴിവാക്കപ്പെട്ടവരാണെന്ന് ബോധ്യപ്പെടുത്തുന്ന സ‍ർട്ടിഫിക്കറ്റുകള്‍ അനിവാര്യം)

വാക്സിനെടുക്കാത്തവർ

പിസിആ‍ർ ടെസ്റ്റെടുത്ത് നെഗറ്റീവെങ്കില്‍ 3 ദിവസം കാലാവധിയുളള പച്ചനിറം തെളിയും.
ഈ ആറുവിഭാഗങ്ങളിലും പിസിആർ ടെസ്റ്റിന്റെ കാലാവധി അവസാനിച്ചാല്‍ പച്ചനിറം സ്വഭാവികമായും ഗ്രെ കളറിലേക്ക് മാറും. കോവിഡ് പോസിറ്റീവാണെങ്കില്‍ ചുവപ്പ് നിറത്തിലേക്കും മാറും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.