വയലുകളിലെ തീയിടൽ നിയന്ത്രിക്കാൻ ഏകാംഗ കമ്മിറ്റിയെ നിയമിച്ച് സുപ്രീംകോടതി

വയലുകളിലെ തീയിടൽ നിയന്ത്രിക്കാൻ ഏകാംഗ കമ്മിറ്റിയെ നിയമിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും വൻതോതിൽ അന്തരീക്ഷ മലിനീകരണത്തിന് വഴിതെളിക്കുന്ന സമീപ സംസ്ഥാനങ്ങളിലെ വയലുകളിൽ തീയിടുന്ന സംഭവങ്ങൾ നിയന്ത്രിക്കാനായി സുപ്രീംകോടതി ഏകാംഗ കമ്മിറ്റിയെ നിയമിച്ചു. മുന്‍ ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോകുറിനെയാണ് കോടതി നിയോഗിച്ചത്.

പഞ്ചാബ്, ഹരിയാന, പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ കർഷകർ വയലുകളിൽ തീയിടുന്ന സംഭവങ്ങൾ തലസ്ഥാന നഗരിയിൽ എല്ലാവർഷവും വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. കൃഷിയിടങ്ങളിൽ തീയിടുന്നത്‌ തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് രണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. കേസില്‍ അടുത്ത വാദം ഓക്ടോബര്‍ 26ന് നടക്കും


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.