രണ്ടു ബുദ്ധിമാന്മാരും ഒരു മഠയനും ഒരു ഇരുട്ടു മുറിയിലേക്ക് തള്ളി ഇടപെട്ടു. രാത്രി പോലെ ഇരുട്ട്, ജനാലകൾ ഒന്നുമില്ല. ഓരോ ദിവസവും അവർക്ക് ആവശ്യമുള്ള ഭക്ഷണവും പാത്രങ്ങളും താഴേക്കിറക്കി കൊടുക്കും, കഠിനമായ ഇരുട്ടു മഠയനായ മനുഷ്യനെ വല്ലാതെ ഞെരുക്കി. ഭക്ഷണം വായിലേക്ക് അടുപ്പിക്കാൻ ഉള്ള കാര്യം പോലും മനസ്സിലാകുന്നില്ല. സ്പൂണും ഫോർക്കും ഉപയോഗിക്കാൻ ബുദ്ധിമാനായ അവരിൽ ഒരുവൻ പഠിപ്പിച്ചു. പക്ഷേ, പിറ്റേദിവസം ആകുമ്പോഴേക്കും മഠയൻ എല്ലാം മറന്നു പോകും. ഓരോ ദിവസവും പഠിപ്പിച്ചുകൊണ്ടിരുന്ന കൂട്ടത്തിൽ ഉള്ള രണ്ടാമത്തെ ബുദ്ധിമാൻ നിശബ്ദതയിലേക്ക് പ്രവേശിച്ചു. മഠയനെ ഒന്നും പഠിപ്പിക്കുന്നില്ല. നീ എന്താണ് ഈ മഠയനെ ഒന്നും പഠിപ്പിക്കാത്തത് എന്ന് ആദ്യത്തവൻ ചോദിച്ചു . അയാൾ പറഞ്ഞു: അങ്ങ് അവനെ പഠിപ്പിക്കുവാൻ ഏറെ ശ്രമിച്ചു. എങ്കിലും അങ്ങ് അങ്ങയുടെ ലക്ഷ്യത്തിലെത്തിയില്ല. ഓരോ ദിവസവും ഈ അന്ധകാരം അങ്ങയുടെ ജോലിയെ തടസ്സപ്പെടുത്തുകയാണ്. നേരെ മറിച്ച് ഈ ഭിത്തിയുടെ മുകളിൽ ഒരു ദ്വാരം ഉണ്ടാക്കി അതിലൂടെ പ്രകാശം എപ്രകാരമാണ് മുറിക്കുള്ളിൽ കടത്തിവിടാൻ കഴിയുക എന്നതിനെ കുറിച്ച് ഞങ്ങൾ ചിന്തിച്ചു കൊണ്ടിരിക്കുകയാണ് അങ്ങനെ സംഭവിച്ചാൽ നമുക്ക് മൂന്നു പേർക്കും ഒരു പോലെ കാണാൻ കഴിയും.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26