രാജ്യത്ത് കോവിഡ് മരണനിരക്കില്‍ റെക്കാഡ്; മരണമടഞ്ഞവര്‍ 6148: 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

രാജ്യത്ത് കോവിഡ് മരണനിരക്കില്‍ റെക്കാഡ്; മരണമടഞ്ഞവര്‍ 6148: 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് മരണനിരക്കില്‍ റെക്കാഡ് വർദ്ധനവ്. ഇന്നും ഒരു ലക്ഷത്തില്‍ താഴെയാണ് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം എന്നാല്‍ മരണമടഞ്ഞവരുടെ എണ്ണം 6148 ആയി ഉയർന്നു. 94,052 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 24 മണിക്കൂറിനിടെ രോഗം ഭേദമായവ‌ര്‍ 1,51,367 ആണ്.

ആകെ രോഗം ബാധിച്ചത് 2,91,83,121 പേര്‍ക്കാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതില്‍ 2.76 കോടി ആളുകളുടെയും രോഗം ഭേദമായി. മരണമടഞ്ഞവര്‍ ആകെ 3,59,676 ആണ്.

ബിഹാറില്‍ ആരോഗ്യവകുപ്പ് ആകെ മരണമടഞ്ഞവരുടെ എണ്ണത്തില്‍ തിരുത്തല്‍ വരുത്തിയതുകൊണ്ടാണ് പ്രതിദിന മരണനിരക്ക് ഉയരാന്‍ കാരണമായത്. 5500 പേരായിരുന്നു ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരണമടഞ്ഞതായി സ്ഥിരീകരിച്ചത്. എന്നാല്‍ ഇന്നലെ 3951 പേരുടെ മരണവും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചതോടെ ആകെ മരണം 9451 ആയി. എന്നാല്‍ ഇത് ഏതെല്ലാം ദിവസത്തേതെന്ന് വ്യക്തമായിട്ടില്ല. രാജ്യത്തെ ആക്‌ടീവ് കേസുകള്‍ 11,67,952 ആണ്. ഇതുവരെ വാക്‌സിനെടുത്തവര്‍ 23.9 കോടിയാണ്.

രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ മുന്നില്‍ തമിഴ്‌നാടാണ്.17,321 കേസുകള്‍. രണ്ടാമത് കേരളമാണ് 16,204, പിന്നിലായി മഹാരാഷ്‌ട്ര (10,989), കര്‍ണാടക (10,959) എന്നീ സംസ്ഥാനങ്ങളും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.