സിഡ്‌നിയില്‍ വീടിനുള്ളില്‍ അനധികൃതമായി എഴുപതു ലക്ഷം ഡോളര്‍; ദുബായിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

സിഡ്‌നിയില്‍ വീടിനുള്ളില്‍ അനധികൃതമായി എഴുപതു ലക്ഷം ഡോളര്‍; ദുബായിലേക്കു കടക്കാന്‍ ശ്രമിച്ച പ്രതി വിമാനത്താവളത്തില്‍ പിടിയില്‍

സിഡ്‌നി: ഓസ്‌ട്രേലിയയിലെ സിഡ്നിയില്‍ വീടിനോടു ചേര്‍ന്നുള്ള ഷെഡില്‍ എഴുപതു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളര്‍ (39,65,63,399 ഇന്ത്യന്‍ രൂപ) കണ്ടെത്തിയതിനെതുടര്‍ന്ന് ദുബായിലേക്കു രക്ഷപെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം റോസ്ലാന്റിലെ ഒരു വീടിനോടുള്ള ചേര്‍ന്നുള്ള ഷെഡിന്റെ കോണ്‍ക്രീറ്റ് അടിത്തറയില്‍നിന്നാണ് അനധികൃതമായി സൂക്ഷിച്ച പണം ന്യൂ സൗത്ത് വെയില്‍സ് പോലീസ് കണ്ടെത്തിയത്. പണമെടുക്കാനുള്ള സൗകര്യത്തിനായി നിലത്ത് ആരും കാണാത്തവിധം ഒരു വാതിലും പണിതിട്ടുണ്ടായിരുന്നു.

സൂപ്പര്‍മാര്‍ക്കറ്റില്‍ ഉപയോഗിക്കുന്ന ചില്ലര്‍ ബാഗുകളിലാണ് നോട്ട്‌കെട്ടുകള്‍ സൂക്ഷിച്ചിരുന്നത്. മാരിക്‌വില്ലെ എന്ന പ്രദേശത്തെ ഒരു വീട്ടിലും ഇതേസമയം റെയ്ഡ് നടത്തി.

പോലീസിനെ വെട്ടിച്ച്് ദുബായിലേക്കു കടക്കാന്‍ ശ്രമിക്കുന്നതിനിടെ കേസിലെ പ്രതി ഹ്യൂഗോ ജേക്കബ്‌സ് (39) കഴിഞ്ഞദിവസം രാത്രി സിഡ്നി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായി. ഇയാളെ മാസ്‌കറ്റ് പോലീസ് സ്റ്റേഷനില്‍ എത്തിശേഷം സെന്‍ട്രല്‍ ലോക്കല്‍ കോടതിയില്‍ ഹാജരാക്കി. കോടതി ഹ്യൂഗോയുടെ ജാമ്യാപേക്ഷ നിഷേധിച്ചു.

എഴുപതു ലക്ഷം ഓസ്‌ട്രേലിയന്‍ ഡോളറിലധികം പണമുണ്ടാകുമെന്നാണ് പോലീസിന്റെ നിഗമനം. സംസ്ഥാനത്തുടനീളം മയക്കുമരുന്ന് വിതരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ക്രിമിനല്‍ സംഘത്തിന് കേസുമായി ബന്ധമുണ്ടെന്നാണു സൂചന. സംഘത്തെ പിടികൂടാന്‍ ന്യൂ സൗത്ത് വെയില്‍സ് പോലീസ് പ്രത്യേക സംഘത്തെ രൂപീകരിച്ച് അന്വേഷണം തുടരുകയാണ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.