കാഴ്ചയില്‍ രണ്ടുപേര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതുപോലെ; അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയം ഒരുക്കുന്ന ഡാന്‍സിങ് ഹൗസ്

കാഴ്ചയില്‍ രണ്ടുപേര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതുപോലെ; അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയം ഒരുക്കുന്ന ഡാന്‍സിങ് ഹൗസ്

'ഡാന്‍സ്' എന്നു കേള്‍ക്കുമ്പോള്‍ മനസ്സില്‍ തെളിയുന്ന രൂപങ്ങളോട് സാദൃശ്യമുള്ള ഒരു കെട്ടിടമുണ്ട്. രണ്ട് പേര്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്നതു പോലെയാണ് ഈ കെട്ടിടം. കാഴ്ചയില്‍ ആരിലും കൗതുകവും അതിശയവും ഒക്കെ സൃഷ്ടിക്കുന്ന ഒരു അപൂര്‍വ നിര്‍മിതി, ഡാന്‍സിങ് ഹൗസ് എന്ന ദൃശ്യവിസ്മയം.

ചെക്ക് റിപബ്ലിക്കിന്റെ തലസ്ഥാനമായ പ്രേഗിലാണ് ഈ ഡാന്‍സിങ് ഹൗസ് സ്ഥിതി ചെയ്യുന്നത്. രണ്ട് ഇണകള്‍ ചേര്‍ന്ന് നൃത്തം ചെയ്യുന്ന രീതിയിലാണ് കെട്ടിടത്തിന്റെ നിര്‍മാണം. ഈ ഒരു സവിശേഷത കൊണ്ടാണ് ഈ കെട്ടിടം ഡാന്‍സിങ് ഹൗസ് എന്ന് അറിയപ്പെടുന്നതും. അതേസമയം കാഴ്ചയില്‍ വിസ്മയങ്ങള്‍ ഒരുക്കുന്ന ഈ കെട്ടിടത്തിന് ചരിത്രപ്രധാനമായ പ്രസിദ്ധിയുമുണ്ട്. ഓരോ സമയം വിസ്മയവും വിവാദവും നിലകൊള്ളുന്ന കെട്ടിടം എന്നും ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നു.


ചെക്കോസ്ലോവാക്യയുടെ കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ നിന്നും ജനാധിപത്യ ഭരണത്തിലേക്കുള്ള മാറ്റത്തേയും ഈ കെട്ടിടം പ്രതിനിധീകരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ നിര്‍മാണ സമയത്ത് കെട്ടിടത്തെക്കുറിച്ച് നിരവധി വിവാദങ്ങളും ഉയര്‍ന്നിരുന്നു. അതുകൊണ്ടാണ് വിവാദങ്ങള്‍ നിലകൊള്ളുന്ന കെട്ടിടം എന്ന് ഡാന്‍സിങ് ഹൗസ് അറിയപ്പെടുന്നത്.

മാത്രമല്ല, നിലവില്‍ ഈ ഡാന്‍സിങ് ഹൗസ് നിലകൊള്ളുന്ന സ്ഥലത്ത് പണ്ട് ഒരു നവോത്ഥാന നിര്‍മിതിയുണ്ടായിരുന്നു. എന്നാല്‍ 1945 ലെ ബോംബാക്രമണത്തില്‍ ആ കെട്ടിടം തകര്‍ന്നുവീണു. അതിന്റെ അവശിഷ്ടങ്ങള്‍ എല്ലാം നീക്കം ചെയ്താണ് പിന്നീട് ഡാന്‍സിങ് ഹൗസ് നിര്‍മിച്ചത്. ചരിത്രപ്രസിദ്ധമായ സ്ഥലത്ത് നിര്‍മിച്ചതുകൊണ്ടും ഡാന്‍സിങ് ഹൗസ് നിര്‍മാണ സമയത്ത് ചില വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഡാന്‍സിങ് മാതൃകയില്‍ നിര്‍മിച്ചിരിക്കുന്നതിനാല്‍ കെട്ടിടത്തില്‍ വിസ്മയങ്ങളും നിലകൊള്ളുന്നു.


1960-ല്‍ ക്രോയേഷ്യന്‍- ചെക്ക് വാസ്തു ശില്പിയായ മിലുനിക് ആണ് കാഴ്ചക്കാരില്‍ കൗതുകം നിറയ്ക്കുന്ന ഈ ഡാന്‍സിങ് ഹൗസിന്റെ ആശയം മുന്നോട്ടുവെച്ചത്. എന്നാല്‍ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഡാന്‍സിങ് ഹൗസ് പൂര്‍ണ്ണമായത്. ഡാന്‍സിങ് ഹൗസിന്റെ നിര്‍മതിയിലെ വൃത്യസ്തതയാണ് ഈ പ്രദേശത്തെ ഒരു വിനോദ സഞ്ചാരകേന്ദ്രമാക്കി മാറ്റിയതും.

പല ദേശങ്ങളില്‍ നിന്നായി നിരവധി വിനോദസഞ്ചാരികള്‍ ഈ ഡാന്‍സിങ് ഹൗസ് കാണാനായി എത്താറുണ്ട്. ഓഫീസുകളാണ് കൂടുതലായും ഡാന്‍സിങ് ഹൗസില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മറ്റൊരു കൗതുകവുമുണ്ട് ഈ കെട്ടിടത്തില്‍. ഡാന്‍സിങ് ഹൗസിന്റെ ഏറ്റവും മുകളില്‍ നിന്നാല്‍ പ്രേഗിന്റെ വിശാലമായ ദൃശ്യങ്ങള്‍ കാണാം. രാത്രിയാണെങ്കില്‍ ദൃശ്യങ്ങള്‍ക്കെല്ലാം ഇരട്ടി ഭംഗിയാണ്. എന്തായാലും ഡാന്‍സിങ് ഹൗസ് കാണാനെത്തുന്നവര്‍ക്ക് തികച്ചും അപൂര്‍വമായ ദൃശ്യനുഭവമാണ് ലഭിക്കാറ്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.