അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവർക്കും കോവിഡ് വാക്സിന്‍ ലഭിക്കും

അബുദാബിയില്‍ വിസാ കാലാവധി കഴിഞ്ഞവർക്കും കോവിഡ് വാക്സിന്‍ ലഭിക്കും

അബുദാബി: താമസ പ്രവേശന വിസ കാലാവധി കഴിഞ്ഞവർക്ക് സൗജന്യമായി കോവിഡ് വാക്സിന്‍ ലഭ്യമാക്കും. അടിയന്തര ഘട്ടങ്ങളില്‍ വാക്സിന്‍ ലഭിക്കാന്‍ ഔദ്യോഗിക രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രർ ചെയ്താല്‍ മതിയെന്നാണ് ദുരന്ത നിവാരണ സമിതി അറിയിച്ചിട്ടുളളത്.


കാലാവധി കഴിഞ്ഞതായാലും കൈവശമുളള ഏതെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിച്ച് രജിസ്ട്രർ ചെയ്താലും വാക്സിന്‍ ലഭിക്കുമെന്നാണ് അറിയിപ്പ്.

അതേസമയം തന്നെ എമിറേറ്റില്‍ വരുന്ന 15 മുതല്‍ നടപ്പിലാവുന്ന ഗ്രീന്‍ പാസ് പ്രോട്ടോക്കോള്‍ സന്ദർശക വിസക്കാർക്കും ബാധകമാണ്. ജനങ്ങളുടെ ആരോഗ്യവും സുരക്ഷയും കണക്കിലെടുത്താണ് തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.