റിയാദ്: സൗദി അറേബ്യയിലെ അബു ആരിഷ് ഗവർണറേറ്റിലെ ജസാന്‍ പ്രദേശത്തെ പളളിയിലെ ഇമാമിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പളളി അടച്ചു. അല്‍ ബുദയ്യാ പളളിയാണ് അടച്ചത്.
അണുനശീകരണമുള്‍പ്പടെയുളള പ്രതിരോധ നടപടികള്‍ പൂർത്തിയാതിന് ശേഷമാകും ഇനി പളളി തുറന്നു പ്രവർത്തിക്കുകയെന്ന് ഇസ്ലാമിക് അഫയേഴ്സ് ഓഫീസ് അറിയിച്ചു. നിയന്ത്രണങ്ങളില്‍ ഇളവ് നല്കുമ്പോഴും എല്ലാവരും ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങള്‍ പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.