ന്യൂനപക്ഷ പി.എസ്.സി ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കണം: കെസിവൈഎം താമരശേരി രൂപത

ന്യൂനപക്ഷ പി.എസ്.സി ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കണം: കെസിവൈഎം താമരശേരി രൂപത

കൊച്ചി: ന്യുനപക്ഷക്ഷേമ വകുപ്പിന് കീഴിലുള്ള പി.എസ്.സി ഉദ്യോഗാർഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന ആവശ്യവുമായി കെസിവൈഎം താമരശേരി രൂപത ന്യൂനപക്ഷ വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്ക് നിവേദനം സമർപ്പിച്ചു.

വിവിധ മത്സര പരീക്ഷകൾക്ക് പരിശീലനം നൽകുന്ന കോച്ചിംഗ് സെന്റർ ഫോർ മൈനോരിറ്റി യൂത്ത് (സിസിഎംവൈ)
ജൂലൈ - ഡിസംബർ ബാച്ചിലേക്കുള്ള പരിശീലനത്തിന് ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷകൾ സ്വീകരിക്കുന്നു എന്ന വാർത്ത കാണുകയുണ്ടായി. എന്നാൽ ഒരു അപേക്ഷകൻ എന്ന നിലയിൽ ആർക്ക്? എങ്ങനെ? എവിടെ? അപേക്ഷിക്കണമെന്നുള്ള വിവരം ലഭ്യമായിരുന്നില്ല. ഇത് പി.എസ്.സി ഉദ്യോഗാർഥികളിൽ ആശങ്കയുണ്ടാക്കുന്ന എന്ന് ചൂണ്ടിക്കാട്ടിയാണ് കെസിവൈഎം മുന്നോട്ടുവന്നിരിക്കുന്നത്.

സംശയ ദൂരീകരണത്തിനായി ന്യൂനപക്ഷ ഡിപ്പാർട്ട്മെന്റ് സൈറ്റുകളിൽ നിന്ന് ലഭ്യമാകുന്ന കോച്ചിങ് സെന്റർ നമ്പറുകളിൽ ബന്ധപ്പെട്ടിരുന്നുവെങ്കിലും പ്രതികരണങ്ങൾ ഇല്ലായിരുന്നുവെന്ന് സംഘടന വ്യക്തമാക്കി. സ്റ്റേറ്റ് മൈനോറിറ്റി ഡിപ്പാർട്ട്മെന്റെ നമ്പറിൽ ബന്ധപ്പെട്ടപ്പോൾ ഏകീകൃതമായ ഒരു സംവിധാനം നിലവിലില്ല എന്നും അതാത് ജില്ലാ കേന്ദ്രങ്ങളുമായി ബന്ധപ്പെടുക അല്ലാതെ മറ്റു മാർഗങ്ങൾ ഒന്നുമില്ലന്ന മറുപടിയാണ് ലഭിച്ചത്.

കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നത് കൊണ്ട് ലോക്ക് ഡൗൺ കഴിയാത്ത സാഹചര്യത്തിൽ നേരിട്ട് കോച്ചിംഗ് സെന്ററുകളെ ബന്ധപ്പെടുവാൻ കഴിയാത്ത അവസ്ഥയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ മുഴുവൻ ന്യൂനപക്ഷ കോച്ചിംഗ് സെന്ററുകളുടെയും ഇമെയിൽ ഐഡികളോ, അപേക്ഷകൾ സമർപ്പിക്കേണ്ട ലിങ്കുകളോ ഔദ്യോഗിക ന്യൂനപക്ഷ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നത് അപേക്ഷകർക്ക് ആശ്വാസമായിരിക്കുമെന്ന് കെസിവൈഎം താമരശ്ശേരി രൂപത പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.