വാഷിങ്ടൺ: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന് 6000 യു എസ് ഡോളര്‍ വിലയുള്ള ഒരു സൈക്കിള്‍ സമ്മാനമായി നല്‍കി അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍. അതായത് ഏകദേശം 4.39 ലക്ഷം ഇന്ത്യന്‍ രൂപയോളം വരും ഈ സൈക്കിളിന്റെ വില. ജി-7 ഉച്ചകോടിയുടെ ഭാഗമായിട്ടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് അമേരിക്കന്‍ പ്രസിഡന്‍റിന്‍റെ ഈ പ്രത്യേക സമ്മാനം.
പൂര്‍ണമായും കൈകള്‍ ഉപയോഗിച്ച് നിര്‍മിച്ച കസ്റ്റം മെയ്‍ഡ് സൈക്കിളാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍. നീലയും ചുവപ്പും നിറത്തിലുള്ള അലങ്കാരങ്ങള്‍ക്കൊപ്പം ക്രോസ്-ബാറില്‍ രണ്ട് ലോക നേതാക്കളുടെ ഒപ്പുകളും നല്‍കിയാണ് സൈക്കിള്‍ ഒരുക്കിയിട്ടുള്ളതെന്ന് വിവരം.
അതേസമയം തനിക്ക് കിട്ടിയ സമ്മാനത്തിന് പകരമായി അമേരിക്കന്‍ പ്രസിഡന്‍റിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരിച്ചും ഉപഹാരം നല്‍കിയിട്ടുണ്ട്. ഒരു ചിത്രമാണ് അതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ബ്രിട്ടണ്‍- അമേരിക്ക സൗഹൃദം കൂടുതല്‍ ഊഷ്‍മളമാക്കുന്നതിനാണ് ഈ സമ്മാനത്തിലൂടെ ജോ ബൈഡന്‍റെ നീക്കം. അമേരിക്കയും ബ്രിട്ടണും തമ്മിലുള്ള ബന്ധം വളരെ ദൃഢമാണെന്നും, തനിക്ക് ആതിഥേയത്വം അരുളിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് വളരെ നന്ദിയുണ്ടെന്നും ബൈഡന്‍ അഭിപ്രായപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.