ഒരു പൂവായിപ്പിറന്നാൽ -കൊച്ചു കൂട്ടുകാർക്ക് വേണ്ടിയുള്ള കഥ

ഒരു പൂവായിപ്പിറന്നാൽ -കൊച്ചു കൂട്ടുകാർക്ക്  വേണ്ടിയുള്ള  കഥ

(മലയാള ഭാഷാ പഠന കേന്ദ്രങ്ങളിലെ കൊച്ചു കൂട്ടുകാരുടെ അറിവിലേയ്ക്കും വായനയ്ക്കുമായി . മാതാപിതാക്കൾ തീർച്ചയായും സഹായിക്കുമല്ലോ)
മഠത്തിൽ നിന്നുകിട്ടിയ റോസാച്ചെടിയുടെ കമ്പ് വീട്ടുമുറ്റത്തു കൊണ്ടുവന്നു നട്ടു. അതിനു വെള്ളമൊഴിച്ചു വളർത്തിയത് അമ്മയാണ്. അതു ശാഖോപശാഖകളായി വളർന്ന്, യഥാകാലം ഒരു മൊട്ടു പ്രത്യക്ഷപ്പെട്ടു. പിറേറന്ന് അതൊരു പൂവായി വിരിഞ്ഞു. സ്വർണ്ണ നിറമുള്ള ഒരു സുന്ദരസുമം!
അപ്പോഴേക്കും വീട്ടിലെ കുട്ടികൾ നാലും,അതിന്റെ ചുറ്റും കൂടി ആലോചനയായി :- 'ആ പൂമൊട്ട് എന്തു ചെയ്യണമെന്ന് .'
ഏററം ഇളയവൻ പറഞ്ഞു: "ഈ പൂ പറിച്ച് പപ്പാ ജോലി കഴിഞ്ഞു വരുമ്പോൾ കൊടുക്കാം''

അടുത്ത കുട്ടി പറഞ്ഞു: “വേണ്ടാ, നമുക്കിതു പള്ളിയിലെ അച്ചനുകൊണ്ടുപോയി കൊടുക്കാം. ''


''അങ്ങനെയല്ല.ഈ പൂവ് മെത്രാനച്ചന് കൊടുക്കണം." -മൂന്നാമൻ്റെ അഭിപ്രായം. 

എന്നാൽ ഏററം മൂത്തകുട്ടിയുടെ ആഗ്രഹം അതിലും വലുതായിരുന്നു. അവൻ പറഞ്ഞു: '' നമുക്കീ പൂ പറിച്ച് നന്നായി പായ്ക്ക്ചെയ്ത് റോമിലേക്ക്, മാർപ്പാപ്പക്ക് അയച്ചുകൊടുക്കാം.

അങ്ങനെ കുട്ടികളുടെ ആലോചന കേട്ടുകൊണ്ടു നിന്ന അമ്മ അവരോടു പറഞ്ഞു: ''കുഞ്ഞുങ്ങളെ ,നമുക്കു പൂവിനോടു തന്നെ ചോദിക്കാം നിന്നെക്കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന്." കുട്ടികൾ പുഷ്പത്തോട് കൂടുതൽ അടുത്തു.അവർ കാതോർത്തു നിന്നു.

അപ്പോൾ റോസാപുഷ്പം തെന്നലിൽ തലയാട്ടി ഇലകളുടെ മർമ്മര ശബ്ദത്തിൽ സഗൗരവം ഇങ്ങനെ സംസാരിക്കുവാൻ തുടങ്ങി:
"മുള്ള് നിറഞ്ഞ കമ്പിൽ ഒരു മുകളമായി എന്നെ രൂപപ്പെടുത്തിയത് ആരാണെന്ന് നിങ്ങൾക്കറിയാമോ? ആരുടെ സ്നേഹ നിശ്വസനമാണ് അതിനെ ഒരു പുഷ്പമായി വികസിപ്പിച്ചതെന്നു നിങ്ങൾ ആലോചിച്ചിട്ടുണ്ടോ? എൻ്റെ ഇതളുകളിൽ നിറം പകർന്നത് ആരെന്ന് നിങ്ങൾക്കറിയാമോ? ആരാണ് എൻറെ ഹൃദയത്തിൽ മധുകണങ്ങൾ നിക്ഷേപിച്ചതെന്ന്  നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ആരാണീ സൗന്ദര്യം എനിക്ക് നൽകിയതെന്ന് നിങ്ങൾ ആരാഞ്ഞിട്ടുണ്ടോ? ഇതെല്ലാം ചെയ്തത് പ്രപഞ്ചകർത്താവായ ദൈവമല്ലാതെ മറ്റാരാണ് ? ആകയാൽ അവിടുന്ന് വസിക്കുന്ന  അൾത്താരയുടെ മുൻപിൽ എന്നെ ഇറുത്തെടുത്ത് സമർപ്പിക്കുക. എൻറെ പരിമളം അവിടെ പ്രസരിക്കണം. എൻറെ മധുകണങ്ങൾ അവിടെ ചിന്തണം. എൻ്റെ ദളങ്ങളെല്ലാം അവിടെ കൊഴിഞ്ഞുവീഴണം. എനിക്ക് ദൈവദൂതൻമാരോടൊപ്പം സ്നേഹഗാനങ്ങൾ ആലപിക്കണം.അങ്ങനെ ജീവിതസാഫല്യം നേടുകയും വേണം."

"ഞാൻ ഉണ്ണീശോയുടെ ഒരു കൊച്ചു പൂവാണ് " ഇത് പറഞ്ഞത് ആ പനിനീർപൂവല്ല പുണ്യവതിയായ കൊച്ചുത്രേസ്യാ ആണ്. ഒരു ദിവസം മാത്രം വിടർന്നുനിൽക്കുന്ന പനിനീർപ്പൂവിനെ എത്രപേർ കാണുന്നു. എത്രപേർ ചുംബിക്കുന്നു. കാണുന്നവർക്കെല്ലാം അത് ആനന്ദം പകരുന്നു. മണക്കുന്നവർക്കെല്ലാം സുഗന്ധം പകരുന്നു. പ്രതാപിയായ മനുഷ്യൻറെ ഒരു ദിവസത്തെ ജീവിതംകൊണ്ടോ.
(കടപ്പാട് - ദുക്റാന)


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.