കോവിഡ്: ആര്‍ടിപിസിആര്‍ നിരക്ക്: ലാബ് ഉടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കോവിഡ്: ആര്‍ടിപിസിആര്‍ നിരക്ക്: ലാബ് ഉടമകളുടെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 500 രൂപയാക്കി കുറച്ച സര്‍ക്കാര്‍ നടപടി ചോദ്യം ചെയ്ത് സമര്‍പ്പിച്ച വിവിധ ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കും. ഏപ്രില്‍ മുപ്പതിനാണ് സര്‍ക്കാര്‍ നിരക്ക് കുറച്ച്‌ ഉത്തരവിറക്കിയത്.

അതേസമയം സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സ നിരക്ക് കുറച്ചതുമായി ബന്ധപ്പെട്ട്‌ ആശുപത്രി ഉടമകള്‍ നല്‍കിയ മറ്റൊരു ഹ‍ര്‍ജി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പരിഗണിക്കും.

എന്നാല്‍ ആര്‍ടിപിസിആര്‍ നിരക്ക് അടക്കം ഡ്രഗ്സ് കണ്‍ട്രോള്‍ ആക്ടിനു കീഴിലാണ് വരുന്നതെന്നും കേന്ദ്രത്തിനാണ് നിരക്ക് നിശ്ചയിക്കാന്‍ അധികാരമെന്നും ലാബ് ഉടമകൾ ഹൈക്കോടതിയെ അറിയിച്ചു.

പരിശോധനാ നിരക്ക് 500 രൂപയായി കുറച്ചതോടെ അടച്ചുപൂട്ടലിന്റെ വക്കിലാണെന്ന് ലാബ് ഉടമകള്‍ വാദിച്ചപ്പോള്‍ മറ്റ് സംസ്ഥാനങ്ങളില്‍ കുറ‌ഞ്ഞ നിരക്കില്‍ പരിശോധന നടത്തുന്നുണ്ടല്ലോ എന്നായിരുന്നു കോടതിയുടെ മറു ചോദ്യം. വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനോട് നിലപാട് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.