രക്തദാനം ജീവദാനമെന്ന് മാര്‍ ജോസഫ് പാംപ്ലാനി; രക്തം ദാനം ചെയ്ത് സഹായ മെത്രാന്‍

രക്തദാനം ജീവദാനമെന്ന് മാര്‍ ജോസഫ് പാംപ്ലാനി; രക്തം ദാനം ചെയ്ത് സഹായ മെത്രാന്‍

പ്രതീക്ഷ മദ്യപാനരോഗ ചികിത്സാ കേന്ദ്രം, കെസിബിസി മദ്യ വിരുദ്ധ സമിതി, മുക്തിശ്രീ, എന്നിവയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ പൊന്ന്യം പ്രതീക്ഷയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യുന്നു.

തലശേരി: രക്ത ദാനത്തിലൂടെ നമ്മള്‍ ജീവന്റെ ദാനമാണ് നിര്‍വ്വഹിക്കുന്നതെന്ന് തലശേരി അതിരൂപത സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി. പ്രതീക്ഷ മദ്യപാനരോഗ ചികിത്സാ കേന്ദ്രം, കെസിബിസി മദ്യ വിരുദ്ധ സമിതി, മുക്തിശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ (എംസിസി) പൊന്ന്യം പ്രതീക്ഷയില്‍ സംഘടിപ്പിച്ച രക്തദാന ക്യാമ്പ് രക്തം ദാനം നല്‍കി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മാര്‍ ജോസഫ് പാംപ്ലാനി .

ദൈവം മനുഷ്യന് രക്തം തന്നു. രക്തത്തിലാണ് ജീവന്‍ നിലനില്‍ക്കുന്നത്.രക്തം ദാനം ചെയ്യുമ്പോള്‍ ജീവനാണ് നാം ദാനം ചെയ്യുന്നത്. രക്തദാനം മഹാദാനവും ജീവന്റെ ദാനവുമാണ്. ഈ മേഖലയില്‍ മലബാര്‍ കാന്‍സര്‍ സെന്റര്‍ നടത്തുന്ന സേവനങ്ങള്‍ ഏറെ മാതൃകാ പരമാണ്. മുമ്പ് കാന്‍സര്‍ ചികിത്സക്കായി മലബാറില്‍ നിന്ന് ദീര്‍ഘ ദൂരം നമുക്ക് സഞ്ചരിക്കേണ്ടി വന്നിരുന്നു.



എന്നാല്‍ എംസിസിയുടെ വളര്‍ച്ചയിലൂടെ കാന്‍സറിനുള്ള മികച്ച ഏത് ചികിത്സയും നമുക്ക് ലഭ്യമാക്കാന്‍ സാധിച്ചു. ഇത് വലിയ ആശ്വാസമാണ് ജനങ്ങള്‍ക്ക് നല്‍കിയിട്ടുള്ളതന്നും പിതാവ് പറഞ്ഞു. ഫാ. ചാക്കോ കുടിപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ബാലകൃഷ്ണന്‍, പ്രസ് ഫോറം പ്രസിഡണ്ട് നവാസ് മേത്തര്‍, കെസിബിസി മദ്യ വിരുദ്ധ സമിതി പ്രസിഡണ്ട് ആന്റണി മേല്‍വെട്ടം, മുക്തിശ്രീ പ്രസിഡണ്ട് ഷിനോ സിബി പാറക്കല്‍, പ്രതീക്ഷ പ്രൊജക്ട് ഡയറക്ടര്‍ ഫാ.മാത്യു കാരിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.