ജറുസലേം: ഐക്യരാഷ്ട്ര സഭയുടെയും വിവിധ ലോക രാഷ്ട്രങ്ങളുടെയും ഇടപെടലിനെ തുടര്‍ന്ന് രൂപപ്പെട്ട സമാധാന അന്തരീഷം തകര്‍ക്കാന്‍ ഇസ്രയേലിലേയ്ക്ക് ബലൂണ്‍ ബോംബുകള്‍ അയച്ച് പാലസ്തീന്റെ പ്രകോപനം. തെക്കന്‍ ഇസ്രയേലിലെ ചില ഭാഗങ്ങളിലേയ്ക്കാണ് പാലസ്തീനിലെ ഹമാസ് മേഖലയില്‍ നിന്ന് ബലൂണ്‍ ബോംബുകള്‍ അയച്ചത്. ഇതേ തുടര്‍ന്ന് ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇസ്രയേല്‍ തിരിച്ചടിച്ചു.
ഗാസയ്ക്കു സമീപമുള്ള ഇസ്രയേലിലെ തുറസായ മേഖലകളില്‍ ബോംബുകള്‍ വീണ് ഇതുപതോളം പ്രദേശത്ത് തീപടര്‍ന്നതായി റിപ്പോര്‍ട്ടുകളുണ്ടെന്ന് ഇസ്രയേല്‍ വ്യക്തമാക്കി. ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. ഇസ്രയേലിന്റെ പ്രത്യാക്രമണങ്ങളില്‍ ഉണ്ടായ നാശനഷ്ടങ്ങളെപ്പറ്റിയും വ്യക്തമായ വിവരങ്ങളില്ല.
തെക്കന്‍ ഗാസയിലെ ഖാന്‍ യൂനസ് നഗരത്തിലെ ഒരു ഹമാസ് കേന്ദ്രം ലക്ഷ്യമാക്കിയാണ് ഇസ്രയേല്‍ തിരിച്ചടിച്ചതെന്ന് പാലസ്തീനില്‍ നിന്നുള്ള വിവരങ്ങള്‍ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. ഇസ്രയേല്‍ ആക്രമണം നേരിട്ടെന്ന് സ്ഥിരീകരിച്ച ഹമാസ് വൃത്തങ്ങള്‍ തിരിച്ചടിയുണ്ടാകുമെന്നും വ്യക്തമാക്കി.
മെയ് 21ന് ഇരുവിഭാഗവും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതിനു ശേഷം മേഖലയിലുണ്ടാകുന്ന ഏറ്റവും വലിയ സംഘര്‍ഷമാണിത്. കഴിഞ്ഞ മാസം 11 ദിവസത്തോളം നീണ്ട ആക്രമണങ്ങളില്‍ 256 പാലസ്തീനികള്‍ക്കും 12 ഇസ്രയേല്‍ പൗരന്‍മാര്‍ക്കും ജീവന്‍ നഷ്ടമായിരുന്നു. ഗാസയില്‍ നിന്നുള്ള ഹമാസിന്റെ റോക്കറ്റ് ആക്രമണത്തിലാണ് മലയാളിയായ നഴ്‌സ് സൗമ്യ സന്തോഷ് കൊല്ലപ്പെട്ടത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.