ഷാര്‍ജ: താമസ സ്ഥലത്ത് ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടയില്‍പെട്ട മലയാളി യുവാവ് അടിയേറ്റ് മരിച്ചു.
ഇടുക്കി കരുണാപുരം കൂട്ടാര്‍ തടത്തില്‍ വീട്ടില്‍ വിജയന്റെ മകന് ടി.വി. വിഷ്ണുവാണ് (29) മരിച്ചത്. ഇന്നലെ ഉച്ചക്ക് ഒന്നിനാണ് സംഭവം.ഷാര്‍ജയിലെ സലൂണ്‍ ജീവനക്കാരനായ വിഷ്ണു ഓഫ് ദിവസമായതിനാല്‍ ജോലിക്ക് പോയിരുന്നില്ല.
ഷാര്‍ജ അബൂഷഹാലയിലെ താമസ സ്ഥലത്ത് ആഫ്രിക്കന്‍ സ്വദേശികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ വിഷ്ണു പെട്ടുപോകുകയായിരുന്നു. മൃതദേഹം ഷാര്‍ജ പൊലീസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.