ഷാർജ: താമസ സ്ഥലത്ത് മലയാളി യുവാവിനെ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടയിൽപെട്ട ഇടുക്കി കരുണാപുരം കൂട്ടാർ തടത്തിൽ വീട്ടിൽ വിജയന്റെ മകൻ ടി.വി. വിഷ്ണുവാണ് മരിച്ചത്. 29 വയസായിരുന്നു.
സംഭവമിങ്ങനെ,
ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാർജ അബൂഷഹാലയിലെ താമസ സ്ഥലത്ത് ആഫ്രിക്കൻ സ്വദേശികൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ വിഷ്ണു പെട്ടു പോകുകയായിരുന്നു. ഷാർജയിലെ സലൂൺ ജീവനക്കാരനായ വിഷ്ണു അവധിയായതിനാല്‍ ജോലിക്ക് പോയിരുന്നില്ല. മൃതദേഹം ഷാർജ പൊലീസ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഷാർജ പോലീസ് സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. പ്രതികളെന്ന് കരുതുന്നവരെ പോലീസ് അറസ്റ്റ് ചെയ്തു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.