സീനിയര്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍; പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന

സീനിയര്‍ മരങ്ങള്‍ക്ക് പെന്‍ഷന്‍; പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതിയുമായി ഹരിയാന

ഛണ്ഡിഗഡ്: മരങ്ങള്‍ക്കും പെന്‍ഷന്‍ അനുവദിച്ച് ഹരിയാന സര്‍ക്കാര്‍. 75 വയസ്സില്‍ കൂടുതല്‍ പ്രായമുള്ള മരങ്ങള്‍ക്കു പ്രതിവര്‍ഷം 2,500 രൂപ ലഭിക്കുന്ന 'പ്രാണവായു ദേവത പെന്‍ഷന്‍ പദ്ധതി' മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ പ്രഖ്യാപിച്ചു. മുതിര്‍ന്ന മരങ്ങള്‍ക്കു പൈതൃക പദവിയും നല്‍കും.

മരത്തിന്റെ പ്രായം കൂടുന്നതിന് ആനുപാതികമായി പെന്‍ഷന്‍ വര്‍ധിപ്പിക്കും. ആരുടെ ഭൂമിയിലാണോ മരം നില്‍ക്കുന്നത്, അവര്‍ക്കാണ് പെന്‍ഷന്‍ നല്‍കുക. പഞ്ചായത്തിന്റെ ഭൂമിയിലെങ്കില്‍ പഞ്ചായത്ത് പ്രസിഡന്റ്, സ്‌കൂള്‍ വകയാണെങ്കില്‍ പ്രിന്‍സിപ്പല്‍, സ്വകാര്യസ്ഥലത്തെങ്കില്‍ അതിന്റെ ഉടമയ്ക്കു തുക ലഭിക്കും.
മരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ എഴുതിയ ബോര്‍ഡ് സ്ഥാപിക്കാനും തണലില്‍ ഇരിപ്പിടങ്ങളൊരുക്കാനും രോഗബാധ തടയാനുള്ള മരുന്നുകള്‍ക്കും ഈ പണം ഉപയോഗിക്കാം. പൈതൃക മരങ്ങള്‍ വെട്ടുകയോ കേടുവരുത്തുകയോ ചെയ്യുന്നവര്‍ക്ക് ഒരു മാസം തടവും 500 രൂപ പിഴയുമാണ് വനം വകുപ്പു തയാറാക്കിയ കരടു ചട്ടങ്ങളില്‍ നിര്‍ദേശിച്ചിരിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.