മുംബൈയില്‍ ബ്ലാക്ക് ഫംഗസ്; മൂന്ന് കുട്ടികളുടെ കണ്ണ് നീക്കി

മുംബൈയില്‍ ബ്ലാക്ക് ഫംഗസ്; മൂന്ന് കുട്ടികളുടെ കണ്ണ് നീക്കി

മുംബൈ: മുംബൈയില്‍ ബ്ലാക്ക് ഫംഗസ് ബാധയെത്തുടർന്ന് മൂന്ന് കുട്ടികളുടെ ഓരോ കണ്ണുകള്‍ വീതം നീക്കം ചെയ്തു.
മുംബൈയിലെ രണ്ട് ആശുപത്രികളിലായി നടന്ന ശസ്ത്രക്രിയയില്‍ നാല്, ആറ്, പതിനാല് എന്നിങ്ങനെ പ്രായമുള്ള കുട്ടികളുടെയാണ് കണ്ണുകളാണ് നീക്കം ചെയ്തത്.

നാലും, ആറും വയസുളള കുട്ടികളെ കെ.ബി.എച്ച്‌ ബചുവാലി ഒഫ്താല്‍മിക് ആന്‍ഡ് ഇഎന്‍ടി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരുന്നത്. ഇവര്‍ രണ്ട് പേരും കോവിഡ് ബാധിതരായിരുന്നു. ബ്ലാക്ക് ഫംഗസ് കുട്ടികളുടെ കണ്ണുകളിലേക്ക് പടര്‍ന്നിരുന്നു. കുട്ടികളുടെ ജീവന്‍ രക്ഷിക്കുന്നതിനുവേണ്ടിയാണ് കണ്ണ് നീക്കം ചെയ്തതതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

എന്നാൽ ഇതില്‍ 14 വയസുള്ള കുട്ടി പ്രമേഹബാധിതയായിരുന്നു. മറ്റ് രണ്ട് കുട്ടികള്‍ പ്രമേഹബാധിതരായിരുന്നില്ല. പതിനാലുകാരിക്ക് കോവിഡ് രണ്ടാം തരംഗത്തിലാണ് ബ്ലാക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിലെത്തി 48 മണിക്കൂറിനുള്ളില്‍ 14 കാരിയുടെ കണ്ണുകളിലൊന്ന് കറുപ്പായി മാറുകയായിരുന്നുവെന്ന് ഫോര്‍ട്ടീസ് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുട്ടിയുടെ മൂക്കിലേക്കും ഫംഗസ് വ്യാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.