മുംബൈ: ലോകത്തിലെ മുന്‍നിര സോഫ്ട്‌വേര്‍ നിര്‍മ്മാണ കമ്പനിയായ മൈക്രോസോഫ്ടിന്റെ ചെയര്‍മാനായി ഇന്ത്യന്‍ വംശജനായ സത്യ നാദെല്ലയെ നിയമിച്ചു. ഏഴു വര്‍ഷമായി കമ്പനിയുടെ സി.ഇ.ഒ ആയിരുന്നു. നിലവില്‍ ചെയര്‍മാനായ ജോണ്‍ തോംസണ്‍ സ്വതന്ത്ര ഡയറക്ടര്‍മാരുടെ നേതൃത്വം വഹിക്കും.
ഇന്റര്‍നെറ്റ് സെര്‍ച്ച്, മൊബൈല്‍ ഫോണ്‍ വ്യവസായങ്ങളില്‍ കമ്പനിക്ക് വന്‍ തിരിച്ചടി നേരിട്ടു വരവേയാണ് സത്യനാദെല്ല 2014 ഫെബ്രുവരിയില്‍ കമ്പനിയുടെ സി.ഇ.ഒ ആയി ചുമതല ഏറ്റത്.
പിന്നീട് പല പിഴവുകളും തിരുത്തി നിര്‍മിത ബുദ്ധിയിലും മൊബൈല്‍ ആപ്ലിക്കേഷന്‍ ബിസിനസിലും ക്ലൗഡ് കമ്പ്യൂട്ടിംഗിലും ശ്രദ്ധ കേന്ദ്രീകരിച്ച് കമ്പനിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചു കൊണ്ടു വന്നത് നാദെല്ലയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.