ഇന്ത്യയുടെ അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു

ഇന്ത്യയുടെ അത്‌ലറ്റിക്ക് ഇതിഹാസം മിൽഖാ സിംഗ് അന്തരിച്ചു

ചണ്ഢീഗഡ് : ഇന്ത്യയുടെ യശസ്സ് ലോകത്തിന്റെ നിറുകയിലെത്തിച്ച ഒളിമ്പ്യൻ മിൽഖാ സിംഗ് അന്തരിച്ചു. ഇന്ത്യൻ സമയം 11.30ന് ചണ്ഢീഗഡിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് അദ്ദേഹത്തിന്റെ മകൻ അറിയിച്ചു. 91 വയസുകാരനായ മില്‍ഖാ സിംഗിനെ മെയ് 20 മുതല്‍ കൊവിഡ് പ്രശ്‌നങ്ങള്‍ അലട്ടുകയാണ്. ആദ്യം ചണ്ഡീഗഢിലെ വീട്ടില്‍ ഐസൊലേഷനിലായിരുന്നു അദേഹം. പിന്നാലെ ഓക്‌സിജന്‍റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നെങ്കിലും കൊവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് കുടുംബാംഗങ്ങളുടെ ആഭ്യര്‍ഥന പരിഗണിച്ച് ഡിസ്‌ചാര്‍ജ് ചെയ്തു. എന്നാല്‍ വീണ്ടും ഓക്‌സിജന്‍റെ അളവില്‍ കുറവ് വന്നതോടെ ചണ്ഡീഗഢിലെ ആശുപത്രിയില്‍ വ്യാഴാഴ്‌ച രാത്രിയോടെ മില്‍ഖായെ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്നലെ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.

ഏതാനും ദിവസങ്ങൾക്ക്  മുൻപ് അദ്ദേഹത്തിന്റെ പത്നി നിര്‍മല്‍ കൗറും കോവിഡ് ബാധിച്ച് മരിച്ചിരുന്നു .വീട്ടിലെ ജോലിക്കാരില്‍ ഒരാളില്‍ നിന്നാണ് മില്‍ഖാ സിംഗിന് കൊവിഡ് പിടിപെട്ടത് എന്നാണ് സൂചന.
  
'പറക്കും സിഖ്' എന്ന് വിശേഷിപ്പിക്കപ്പെടുന്ന മില്‍ഖാ സിംഗ് രാജ്യം കണ്ട എക്കാലത്തെയും മികച്ച അത്‌ലറ്റായാണ് വിലയിരുത്തപ്പെടുന്നത്. 400 മീറ്ററില്‍ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ അത്‌ലറ്റാണ്. നാല് തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടി. 1960ലെ റോം ഒളിംപിക്‌സില്‍ 400 മീറ്റര്‍ ഓട്ടത്തില്‍ നാലാം സ്ഥാനത്തെത്തി. വെറും 0.1 സെക്കന്‍ഡ് വ്യത്യാസത്തിലാണ് മെഡല്‍ നഷ്‌ടമായത്. രാജ്യം 1958ല്‍ പദ്‌മശ്രീ നല്‍കി ആദരിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.