എസ്എംവൈഎം ഫൊറോന യൂത്ത് അസംബ്ലികൾ പുരോഗമിക്കുന്നു

എസ്എംവൈഎം ഫൊറോന യൂത്ത് അസംബ്ലികൾ പുരോഗമിക്കുന്നു

പാലാ: ക്രൈസ്തവരുടെ പിന്നോക്കവസ്ഥ പഠിക്കുന്നതിനായി നിയോഗിക്കപ്പെട്ടിട്ടുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷനുമുൻപിൽ നിവേദനങ്ങൾ സമർപ്പിക്കുന്നത് സംബന്ധിച്ച് അസംബ്ലികൾ നടത്തി. പാലാ രൂപത എസ്.എം.വൈ.എം. മുട്ടുചിറ, പാലാ, ഇലഞ്ഞി, കുറവിലങ്ങാട്, കോതനല്ലൂർ ഫൊറോനാകളിൽ യൂത്ത് അസംബ്ലികളാണ് നടത്തിയത്.


പാലാ കത്തീഡ്രൽ പള്ളി വികാരി റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, ഫാ. ജോർജ് ചൂരക്കാട്ട് (ജൂനിയർ), ഫാ. സണ്ണി മൂലക്കരയിൽ, ഫാ. മാത്യു പാലക്കാട്ടുകുന്നേൽ, ഫാ.ജോസഫ് ഇടത്തിനാൽ, ഫാ റോബിൻ എന്നിവർ പ്രസ്തുത ഓൺലൈൻ മീറ്റുകൾ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.

ജെ. ബി. കോശി കമ്മീഷനിൽ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ചുള്ള അഭിപ്രായങ്ങൾ അറിയിക്കുന്നത്, അവകാശങ്ങൾ നേടിയെടുക്കാൻ ഉള്ള അവസരമാണെന്നും വരാനിരിക്കുന്ന തലമുറയുടെ പ്രതീക്ഷയാണ് ഇതെന്നും എസ്.എം.വൈ.എം. പാലാ രൂപത പ്രസിഡന്റ് അഡ്വ. സാം സണ്ണി ഓടയ്ക്കൽ അഭിപ്രായപ്പെട്ടു. ജെ.ബി.കോശി കമ്മീഷൻ്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഓഫീസ് സൗകര്യവും ഉദ്യോഗസ്ഥരുടെ നിയമനവും വൈകുന്നതിൽ ഉള്ള പ്രതിഷേധവും അദ്ദേഹം അറിയിച്ചു.

അഞ്ഞൂറിലധികം യുവജനങ്ങൾ പ്രസ്തുത മീറ്റിങ്ങുകളിൽ പങ്കെടുത്തു. പാലാ രൂപതയിലെ ബാക്കിയുള്ള 12 ഫൊറോനകളിലും ഇതുപോലെ മീറ്റുകൾ നടത്താൻ തീയതികൾ നിശ്ചയിച്ചിട്ടുണ്ട്.

തുടർന്ന് ലഹരി വിരുദ്ധ മാസാചരണവുമായി ബന്ധപ്പെട്ട് പാലാ രൂപതാ ഡി - അഡിക്ഷൻ സെന്റർ അഡാർട്ടുമായി ചേർന്ന് ലഹരി വിരുദ്ധ സെമിനാറും നടത്തുന്നു. ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, സെബാസ്റ്റ്യൻ എന്നിവരാണ് സെമിനാറിൽ ക്ലാസുകൾ നയിക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.