ദുബായ്: കോവിഡ് സാഹചര്യത്തില്‍ അടച്ച ദുബായ് വിമാനത്താവളത്തിലെ ടെർമിനല്‍ ഒന്ന് വ്യാഴാഴ്ച തുറക്കും. 15 മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് തുറക്കുന്നത്. 40 അന്താരാഷ്ട്ര വിമാനസർവ്വീസുകളുടെ പ്രവർത്തനം ഘട്ടം ഘട്ടമായി ടെർമിനല്‍ ഒന്നിലേക്ക് മാറ്റും.
ലോകത്തിലെ തന്നെ പ്രധാനപ്പെട്ട ട്രാന്‍സിറ്റ് ഹബുകളില്‍ ഒന്നായ ടെർമിനല്‍ ഒന്ന് വർഷത്തില്‍ 100 ദശലക്ഷം യാത്രാക്കാരെ ഉള്‍ക്കൊളളാന്‍ ശേഷിയുളളതാണ്. ജൂണ്‍ 24 നാണ് ടെർമിനല്‍ ഒന്നും കോണ്‍ക്ലോഷർ ഡി സൗകര്യങ്ങളും വീണ്ടും പ്രവർത്തനം ആരംഭിക്കുക.
ഇന്ത്യയില്‍ നിന്നടക്കമുളള വിമാനസർവ്വീസുകള്‍ പുനരാംരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ദുബായ് വിമാനത്താവള അതോറിറ്റിയുടെ പ്രഖ്യാപനവും വന്നിരിക്കുന്നത്. അതേസമയം 23 മുതല്‍ ദുബായിലേക്ക് സർവ്വീസുണ്ടാകുമെന്ന് എമിറേറ്റ്സും 24 മുതല്‍ സർവ്വീസുണ്ടാകുമെന്ന് എയർ ഇന്ത്യയും പ്രഖ്യാപിച്ചുകഴിഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.