പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു; നാളെ മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ

പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു; നാളെ മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ

തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചവർക്കുള്ള സാമ്പത്തിക സഹായം നൽകുന്ന പ്രവാസി തണൽ പദ്ധതി നിലവിൽ വന്നു. വിദേശത്തോ സ്വദേശത്തോ മരണമടഞ്ഞ പ്രവാസി മലയാളികളുടെയും മടങ്ങിയെത്തിയ വിദേശ മലയാളികളുടെയും അവിവാഹിതരായ പെൺമക്കൾക്കാണ് ഈ സാമ്പത്തിക സഹായം ലഭിക്കുക. 25000 രൂപയാണ് ഒറ്റത്തവണ സഹായധനമായി അനുവദിക്കുന്നത്.

പ്രമുഖ വ്യവസായിയും നോർക്ക റൂട്ട്സ് ഡയറക്ടർ ബോർഡ് അംഗവുമായ രവി പിള്ളയുടെ നേതൃത്വത്തിലുള്ള ആർ.പി ഫൗണ്ടേഷൻ വഴിയാണ് ധനസഹായം ലഭ്യമാക്കുന്നത്.

http://www.norkaroots.org/ എന്ന വെബ് സൈറ്റിൽ പ്രവാസി തണൽ എന്ന ലിങ്കിൽ ന്യൂ രജിസ്ട്രേഷൻ ഓപ്ഷനിൽ നാളെ മുതൽ അപേക്ഷിക്കാമെന്ന് നോർക്ക സി ഇ ഒ അറിയിച്ചു. വിശദവിവരങ്ങൾ http://norkaroots.org/ യിൽ ലഭിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.