യുഎഇയില്‍ ഇന്ന് 2167 പേർക്കും ഒമാനില്‍ 2037 പേർക്കും കോവിഡ്

യുഎഇയില്‍ ഇന്ന് 2167 പേർക്കും ഒമാനില്‍ 2037 പേർക്കും കോവിഡ്

അബുദാബി: യുഎഇയില്‍ ഇന്ന് 2167 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 2102 പേർ രോഗമുക്തി നേടി. നാല് മരണവും ഇന്ന് സ്ഥിരീകരിച്ചു. 274675 ടെസ്റ്റ് നടത്തിയതില്‍ നിന്നാണ് 2167 പേർക്ക് രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഇതുവരെ 616160 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 595086 പേർ രോഗമുക്തി നേടി. 1767 പേർ മരിച്ചു.


ഒമാനില്‍ ഇന്ന് 2037 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 41 മരണമാണ് ഇന്ന് ഒമാനില്‍ റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധമൂലമുണ്ടാകുന്ന മരണം 2782 ആയി. 209 പേരെയാണ് ഏറ്റവുമൊടുവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 443 പേർ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലുണ്ട്


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.