മാഡ്രിഡ്: ആന്റിവൈറസ് സോഫ്റ്റ് വെയറായ മകാഫീയുടെ സ്ഥാപകന്‍ ജോണ്‍ മകാഫീയെ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസായിരുന്നു. ബാഴ്സിലോണയിലെ ജയിലില്‍ മകാഫി ജീവനോടുക്കിയതാണെന്ന് സ്പാനിഷ് അധികൃതര്‍ അറിയിച്ചു. നികുതി വെട്ടിപ്പിന് കഴിഞ്ഞ വര്‍ഷമാണ് മകാഫി സ്‌പെയിനില്‍ അറസ്റ്റിലായത്. ഇദ്ദേഹത്തെ അമേരിക്കയ്ക്ക് കൈമാറാന്‍ സ്‌പെയിന്‍ കോടതി വിധിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകള്‍ക്ക് ഉള്ളിലാണ് അന്ത്യം.
ലോകത്ത് ആദ്യം ആന്റിവൈറസ് വില്‍പന തുടങ്ങിയത് മകാഫിയുടെ കമ്പനിയാണ്. ഇംഗ്ലണ്ടില്‍ ജനിച്ച മകാഫി 1988ലാണ് ആന്റിവൈറസ് കമ്പനി തുടങ്ങിയത്. കമ്പനി പുറത്തിറക്കിയ മകാഫി വൈറസ് സ്‌കാന്‍ അതിവേഗം ലോകപ്രശസ്തമായി. ഇന്നും മകാഫി ആന്റിവൈറസ് കോടിക്കണക്കിന് കംപ്യുട്ടറുകളില്‍ ഉപയോഗിക്കുന്നു. മകാഫി കമ്പനിയെ പില്‍ക്കാലത്ത് ഇന്റല്‍ കമ്പനി വാങ്ങി. എക്കാലത്തും വിവാദ നായകനായിരുന്നു ജോണ്‍ മകാഫി. നികുതി സമ്പ്രദായം നിയമവിരുദ്ധമാണെന്നും നികുതി അടയ്ക്കില്ലെന്നും മകാഫി പ്രഖ്യാപിച്ചിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.