വാഹനം വഴിയില്‍ ഉപേക്ഷിക്കരുത്; ക്യാംപെയിനുമായി ദുബായ് മുനിസിപ്പാലിറ്റി

വാഹനം വഴിയില്‍ ഉപേക്ഷിക്കരുത്; ക്യാംപെയിനുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ്: പൊതുസ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതിനെതിരെ ദുബായ് മുനിസിപ്പാലിറ്റി ക്യാംപെയിന്‍ ആരംഭിച്ചു. എന്റെ വാഹനം എന്ന് പേരിട്ടിരിക്കുന്ന ക്യാംപെയിന്‍ വാഹനമുപേക്ഷിക്കുന്നതിനെതിരായ ബോധവല്‍ക്കരമാണ് ലക്ഷ്യമിടുന്നത്.

പൊതുസ്ഥലങ്ങള്‍ ഉപേക്ഷിക്കപ്പെട്ട 1074 വാഹനങ്ങള്‍ ഇതുവരെ ദുബായ് മുനിസിപ്പാലിറ്റി കണ്ടുകെട്ടി. പലരും പല സാഹചര്യങ്ങളില്‍ വാഹനങ്ങളും ബോട്ടുകളും ഉപേക്ഷിക്കാറുണ്ട്. വലിയ ട്രക്കുകള്‍ ഉള്‍പ്പടെ ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ ഉപേക്ഷിക്കപ്പട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ പ്രത്യക സംഘം പ്രവർത്തിക്കുന്നുണ്ട്.

വാഹനങ്ങള്‍ ഉപേക്ഷിക്കുന്നതുമൂലമുണ്ടാകുന്ന പരിസ്ഥിതി ആഘാതവും നാശനഷ്ടങ്ങളും അതോടൊപ്പമുണ്ടാകുന്ന നിയമ പ്രശ്നങ്ങളും ജനങ്ങളെ ബോധ്യപ്പെടുത്തുകയെന്നുളളതാണ് ക്യാംപെയിനിലൂടെ ലക്ഷ്യമിടുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.