അബുദാബിയില്‍ സന്ദ‍ർശക വിസക്കാ‍ർക്ക് സൗജന്യ വാക്സിനില്ലെന്ന് വ്യക്തമാക്കി അധികൃത‍ർ

അബുദാബിയില്‍ സന്ദ‍ർശക വിസക്കാ‍ർക്ക് സൗജന്യ വാക്സിനില്ലെന്ന് വ്യക്തമാക്കി അധികൃത‍ർ

അബുദാബി: സന്ദർശക ടൂറിസ്റ്റ് വിസയിലുളളവർക്ക് സൗജന്യ കോവിഡ് വാക്സിന്‍ ലഭ്യമാകില്ലെന്ന് അബുദാബി എമർജന്‍സി ക്രൈസിസ് ആന്റ് ഡിസാസ്റ്റേഴ്സ് കമ്മിറ്റി.

നിലവില്‍ കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നത് കാലാവധിയില്ലാത്ത താമസ വിസക്കാ‍ർക്കും എന്‍ട്രി വിസക്കാർക്കും മാത്രമാണ്. ഇതില്‍ ടൂറിസ്റ്റ് സന്ദർശക വിസക്കാരെ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ട്വീറ്റ് വ്യക്തമാക്കുന്നു. നേരത്തെ എന്‍ട്രി വിസക്കാർക്ക് വാക്സിന്‍ നല്‍കുമെന്ന അറിയിപ്പ് വന്നപ്പോള്‍ ടൂറിസ്റ്റ് സന്ദർശക വിസക്കാർക്കും വാക്സിന്‍ ലഭ്യമാകുമെന്നായിരുന്നു വിലയിരുത്തല്‍.


എന്നാല്‍ നിലവില്‍ ടൂറിസ്റ്റ് സന്ദർശക വിസക്കാർക്ക് വാക്സിനില്ലെന്നാണ് അബുദാബി മീഡിയാ ഓഫീസിന്റെ ട്വീറ്റ് വ്യക്തമാക്കുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.