തിരുവനന്തപുരം: പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരാമര്‍ശത്തിൽ ഇന്ന് ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ചര്‍ച്ച ചെയ്യും. ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ നടപടിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തിയുണ്ട്.
ജോസഫൈനെതിരെ എന്ത് നടപടി സ്വീകരിക്കണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും.
എന്നാൽ വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനത്ത് കാലാവധി തീരാന്‍ ഒരു വര്‍ഷ മാത്രമാണ് ജോസഫൈന് ഇനി ബാക്കിയുള്ളത്. അതിനാല്‍ സിപിഎം കടുത്ത തീരുമാനത്തിലേക്ക് പോകുമോ എന്നതാണ് നിര്‍ണായകം.
അതേസമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താന്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അര്‍ത്ഥത്തിലല്ലെന്നുമാണ് ജോസഫൈന്‍ വിശദീകരിച്ചത്.
എന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവന എന്നാണ് നേതാക്കള്‍ പറയുന്നത്. മുന്‍പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ജോസഫൈന്‍ നടത്തിയിട്ടുള്ള കാര്യവും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ ജോസഫൈനെതിരായ പ്രതിഷേധം ശക്തമാകുകയാണ്. അണികളില്‍ നിന്നടക്കം രൂക്ഷ പ്രതികരണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ പാര്‍ട്ടി നടപടികള്‍ സ്വീകരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
'എന്നാല്‍ പിന്നെ അനുഭവിച്ചോ ട്ടോ'... പരാതി പറയാന്‍ വിളിച്ച യുവതിക്ക് വനിതാ കമ്മിഷന്‍ അധ്യക്ഷയുടെ മറുപടി; പ്രതിഷേധം ശക്തം
'സംസാരിച്ചത് അമ്മയുടെ സ്വാതന്ത്ര്യത്തോടെ'; ഖേദം പ്രകടിപ്പിച്ച് ജോസഫൈന്‍
ഞങ്ങളും സാധാരണ സ്ത്രീകളാണ്; മാധ്യമങ്ങളോട് കയര്‍ത്ത് എം സി ജോസഫൈന്‍
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.