ജനീവ: ഇതുവരെ തിരിച്ചറിഞ്ഞ കോവിഡ് വൈറസുകളില്‍ ഏറ്റവും വ്യാപന ശേഷശേഷിയുള്ളതാണ് ഡെല്‍റ്റാ വകഭേദമെന്ന് ലോകാരോഗ്യ സംഘടന. കുറഞ്ഞത് 85 രാജ്യങ്ങളില്‍ സ്ഥിരീകരിച്ച ഈ വകഭേദം വാക്സിന്‍ ലഭിക്കാത്ത ജനവിഭാഗങ്ങളില്‍ അതിവേഗം വ്യാപിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ കഴിയുന്നതും വേഗം എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് ഡബ്ല്യു.എച്ച്.ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദനോം ഗബ്രിയേസസ് മുന്നറിയിപ്പ് നല്‍കി.
'ഡെല്‍റ്റാ വകഭേദത്തെക്കുറിച്ച് ആഗോളതലത്തില്‍ വളരെയധികം ആശങ്കയുണ്ടെന്ന് എനിക്കറിയാം. ലോകാരോഗ്യ സംഘടനയും ഇതിനെക്കുറിച്ച് ആശങ്കാകുലരാണ്'- ഇന്നലെ ജനീവയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ഗബ്രിയേസസ് പറഞ്ഞു.
ചില രാജ്യങ്ങള്‍ പൊതുജനാരോഗ്യവും സാമൂഹിക നടപടികളും ലഘൂകരിക്കുമ്പോള്‍ ലോകമെമ്പാടുമുള്ള വ്യാപനത്തിലെ വര്‍ധനവ് കണ്ടു തുടങ്ങി. കോവിഡ് മാനദണ്ഡങ്ങള്‍ നിര്‍ബന്ധമായായും പാലിച്ച് മുന്നോട്ടു പോകാനായില്ലെങ്കില്‍ വ്യാപനശേഷി കൂടുതലുള്ള ഡെല്‍റ്റാ വകഭേദങ്ങളെ തടയുക എളുപ്പമല്ലെന്നും അദേഹം പറഞ്ഞു.
കൂടുതല്‍ വ്യാപനമെന്നാല്‍ കൂടുതല്‍ വകഭേദങ്ങളും കുറഞ്ഞ വ്യാപനമെന്നാല്‍ കുറഞ്ഞ വകഭേദങ്ങളുമെന്നാണ് വളരെ ലളിമായി അര്‍ത്ഥമാക്കുന്നതെന്നും ലോകാരോഗ്യ സംഘടനാ മേധാവി വ്യക്തമാക്കി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.