കോവിഡ് മാനദണ്ഡം ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചു; യു.കെ ആരോഗ്യമന്ത്രി രാജിവച്ചു

കോവിഡ് മാനദണ്ഡം ലംഘിച്ച് സഹപ്രവര്‍ത്തകയെ ചുംബിച്ചു; യു.കെ ആരോഗ്യമന്ത്രി രാജിവച്ചു

ലണ്ടന്‍: കോവിഡ് മാനദണ്ഡം ലംഘിച്ച് സഹപ്രവര്‍ത്തകയെ ആലിംഗനം ചെയ്യുകയും ചുംബിക്കുകയും ചെയ്ത ബ്രിട്ടിഷ് ആരോഗ്യമന്ത്രി മാറ്റ് ഹാന്‍കോക്ക് രാജിവച്ചു. സംഭവത്തില്‍ മാപ്പ് പറഞ്ഞെങ്കിലും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച വിവാദമായി തുടര്‍ന്നതോടെയാണ് രാജിയുണ്ടായത്. മാറ്റ് ഹാന്‍കോക്കിന്റെ രാജി പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ സ്വീകരിച്ചു.

കുടുംബാംഗങ്ങളല്ലാത്തവരുമായി ആലിംഗനം പോലും വിലക്കിയിരുന്ന സമയത്ത് സഹപ്രവര്‍ത്തക ജീന കൊളാഞ്ചലോയെ മന്ത്രി ചുംബിക്കുന്നതിന്റെ സിസിടിവി ദൃശ്യം 'സണ്‍' പത്രമാണു കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. കഴിഞ്ഞ മാസം ഓഫീസില്‍ വെച്ച് നടന്ന സംഭവത്തിന്റെ ചിത്രമാണ് പുറത്തുവിട്ടത്. വീടിന് പുറത്ത് ആളുകളുമായി അടുത്തിടപഴകുന്നതിന് ബ്രിട്ടനില്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആരോഗ്യമന്ത്രിയെന്ന നിലയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് ടെലിവിഷനിലൂടെയും റേഡിയോയിലൂടെയും നിരന്തരം ജനങ്ങളോട് ആഹ്വാനം ചെയ്തിരുന്ന വ്യക്തിയാണ് ഹാന്‍കോക്ക്.

സര്‍വകലാശാല പഠനകാലം മുതല്‍ ഹാന്‍കോക്കിന്റെ സുഹൃത്തായ ഇവരെ ആരോഗ്യവകുപ്പില്‍ ഉന്നതപദവിയില്‍ നിയമിച്ചതും വിവാദമായിരുന്നു. മന്ത്രിയുടെ രാജിക്കായി പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടി ഉള്‍പ്പെടെ ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രധാനമന്ത്രി ആവശ്യം നിരസിച്ചിരുന്നു. ഓഫീസ് സ്റ്റാഫാകും മുന്‍പ് തന്നെ ഹാന്‍കോക്കിന് പരിചയമുളള സ്ത്രീയാണ് അവരെന്നും ഇരുവരും സുഹൃത്തുക്കളാണെന്നുമായിരുന്നു ബോറിസ് ജോണ്‍സന്റെ പ്രതികരണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.