കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കി

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയിൽ കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കി

കോഴിക്കോട്: കോവിഡ് രോഗബാധിതരായ വിദ്യാര്‍ത്ഥികളെ പരീക്ഷയില്‍ നിന്ന് വിലക്കി കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി. അതേസമയം പരീക്ഷ നഷ്ടമായാല്‍ തുടര്‍ പഠനം നഷ്ടമാകുമെന്ന ആശങ്കയിലാണ് വിദ്യാര്‍ത്ഥികള്‍.

പി പി ഇ കിറ്റ് ഉപയോഗിച്ച്‌ പരീക്ഷയെഴുതാനും മറ്റുമുള്ള ഒരു സംവിധാനവും യൂണിവേഴ്സിറ്റിയില്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് വിലക്കിയ വിദ്യാര്‍ത്ഥിയുടെ പിതാവ് ആരോപിച്ചു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റിയുടെ അവസാന ബിരുദ പരീക്ഷയ്ക്കെത്തിയ വിദ്യാര്‍ത്ഥിയെയാണ് പരീക്ഷയില്‍ നിന്ന് വിലക്കിയത്. തുടര്‍ പഠനം മുടങ്ങിപ്പോകുമെന്ന ഭീതിയിലാണ് വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍. പരീക്ഷകള്‍ നടത്തുന്നതോടൊപ്പം കോവിഡ് ബാധിച്ച വിദ്യാര്‍ത്ഥികളിളെക്കൂടി ആ പരീക്ഷകളില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാരിനും അനുബന്ധ യൂണിവേഴ്സിറ്റികള്‍ക്കും കഴിയേണ്ടതുണ്ടെന്ന് രക്ഷിതാക്കള്‍ അഭിപ്രായപ്പെട്ടു.

എന്നാൽ മൂന്നാം തരംഗ ഭീഷണിയുള്ളതിനാല്‍ ഇനിയും പരീക്ഷ മുടങ്ങിയാല്‍ ഇനിയുമൊരു അടച്ചിടല്‍ ഉണ്ടായാല്‍ തുടര്‍ പഠനം നീണ്ടുപോകുമെന്നാണ് രക്ഷിതാക്കളുടെ ഭയം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.